കോവിഡ് 19- വെന്റിലേറ്ററുകൾ വാങ്ങാൻ എം. പി ഫണ്ടിൽ നിന്നും 1 കോടി രൂപ അനുവദിക്കാൻ തയ്യാറെന്ന് ഹൈബി ഈഡൻ
Jaihind TV News Report
Jaihind TV Web Desk
March 23, 2020
1 min read
•
Updated: June 10, 2026
കോവിഡ് 19 വൈറസ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് വെന്‍റിലേറ്ററുകൾ അടക്കമുള്ള അടിയന്തിര പ്രാധാന്യമുള്ള യന്ത്ര സാമഗ്രികൾ വാങ്ങാൻ എം. പി ഫണ്ടിൽ നിന്നും 1 കോടി രൂപ അനുവദിക്കാൻ തയ്യാറാണെന്ന് എറണാകുളം ജില്ലാ കളക്ടറെ അറിയിച്ചതായി ഹൈബി ഈഡൻ എം. പി പറഞ്ഞു.
കളമശ്ശേരി മെഡിക്കൽ കോളേജിൽ പരിമിതികൾക്കുള്ളിൽ നിന്ന് തന്നെ മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് ജീവനക്കാരും മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. എന്നാൽ ഒരു അടിയന്തിര സാഹചര്യം വന്നാൽ വെന്‍റിലേറ്ററുകളുടെ എണ്ണം വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് എം. പി ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതെന്നും ഹൈബി ഈഡൻ എം. പി പറഞ്ഞു.
അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് യന്ത്ര സാമാഗ്രികൾ വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ, എം. പി മാരുടെ പ്രാദേശിക വികസന ഫണ്ടിന്റെ ജില്ലയിലെ നടത്തിപ്പ് ചുമതലക്കാരൻ കൂടിയായ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം. പി പറഞ്ഞു.
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10