Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഇന്നു മുതൽ ഹെൽമറ്റ് നിർബന്ധം

ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഇന്നു മുതൽ ഹെൽമറ്റ് നിർബന്ധം
ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഇന്നു മുതൽ ഹെൽമറ്റ് നിർബന്ധം. ഹെൽമറ്റ് ധരിക്കാത്തവർ വാഹനത്തിലുണ്ടെങ്കിൽ ഉടമയിൽനിന്ന് 500 രൂപ പിഴ ഈടാക്കും. കുറ്റം ആവർത്തിച്ചാൽ 1000 രൂപ പിഴ. നിയമലംഘനം തുടർന്നാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇരുചക്രവാഹനങ്ങളുടെ പിന്നിലിരിക്കുന്ന യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയ ഉത്തരവ് ഇന്ന് മുതൽ നടപ്പാക്കും. 4 വയസിനു മുകളിലുള്ളവർ ഹെൽമറ്റ് ധരിക്കണമെന്ന കേന്ദ്ര മോട്ടർ വാഹന നിയമത്തിലെ ഭേദഗതിയെ തുടർന്നായിരുന്നു ഹൈക്കോടതി നിർദേശം. ഇന്ന് മുതൽ മോട്ടോർ വാഹന വകുപ്പിന്‍റെ നേതൃത്വത്തിൽ കർശന പരിശോധന ആരംഭിയ്ക്കും. ആദ്യഘട്ടത്തിൽ ഏതാനും ദിവസം ഹെൽമറ്റ് ഇല്ലാത്ത യാത്രക്കാരെ ഉപദേശിക്കുകയും ബോധവത്കരിക്കുകയുമാണ് ചെയ്യുക. തുടർന്നാവും പിഴ ഈടാക്കുന്നതിലേക്കു സർക്കാർ കടക്കുക. ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ പിഴ ഈടാക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡുകൾക്ക് നിർദേശം നൽകി. നിയമലംഘനങ്ങൾ തടയാൻ 85 സ്‌ക്വാഡുകളാണ് സംസ്ഥാനത്ത് നിയോഗിച്ചിട്ടുള്ളത്. ക്യാമറകൾ വഴിയുള്ള നിരീക്ഷണവും ശക്തമാക്കും. വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിലാണ് നിയമനടപടികൾ കർശനമാക്കിയത്. 2018ൽ 4,303 പേരാണ് കേരളത്തിൽ മാത്രം റോഡ് അപകടങ്ങളിൽ മരിച്ചത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Save your stories

Sign in