Logo
CHANGE MODE
Fri, Jun 05, 2026 • 08:28 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

KOZHIKODE| കനത്ത മഴ: കോഴിക്കോട് വെള്ളപ്പൊക്കം രൂക്ഷം; പുഴകള്‍ കരകവിഞ്ഞു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
June 27, 2025
1 min read Updated: June 04, 2026
Share:

KOZHIKODE| കനത്ത മഴ: കോഴിക്കോട് വെള്ളപ്പൊക്കം രൂക്ഷം; പുഴകള്‍ കരകവിഞ്ഞു
  കോഴിക്കോട് കാലവര്‍ഷം കനത്തതോടെ പലയിടത്തും വെള്ളപ്പൊക്കം രൂക്ഷമാണ്. മാവൂര്‍, ചാത്തമംഗലം, പെരുവയല്‍, പെരുമണ്ണ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ ഇന്നും വെള്ളം കയറിയ നിലയിലാണ്. മിക്ക റോഡുകളും ഇന്നലെ പുലര്‍ച്ചെ മുതല്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്. ഇതുവഴിയുള്ള ഗതാഗതവും പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്. ജില്ലയുടെ കിഴക്കന്‍ മലയോര ഗ്രാമങ്ങളായ കൂടരഞ്ഞി, കാരശ്ശേരി, തിരുവമ്പാടി എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്. മഴയെ തുടര്‍ന്ന് പലയിടത്തും മണ്ണിടിച്ചിലും മരം വീഴ്ചയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുല്ലാവൂര്‍-പെരുവയല്‍ റോഡ്, മാവൂര്‍-കോഴിക്കോട് റോഡ്, കാരശ്ശേരി-മുക്കം റോഡ് എന്നിവിടങ്ങളില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. പലയിടത്തും വൈദ്യുതി തൂണുകള്‍ തകര്‍ന്നു വീണതോടെ വൈദ്യുതി ബന്ധം പൂര്‍ണമായി നിലച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി കൃഷിയിടങ്ങളില്‍ വെള്ളം കയറിയതോടെ ലക്ഷക്കണക്കിന് രൂപയുടെ വാഴ, കവുങ്ങ്, നെല്ല് തുടങ്ങിയ കൃഷി നശിച്ചു. ഇതോടെ കിഴക്കന്‍ മലയോര മേഖലയിലെ കര്‍ഷകര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഗതാഗതം തടസ്സപ്പെട്ടതോടെ ചിലയിടങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. ചാലിയാറിലും ചെറുപുഴയിലും ഇരവഴിഞ്ഞിയിലും മാമ്പുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. വലിയതോതില്‍ കുത്തൊഴുക്കും പുഴകളില്‍ അനുഭവപ്പെടുന്നു. ഇത് വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്. മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ കച്ചേരിക്കുന്നില്‍ ആറ് വീടുകള്‍ ഇന്നും വെള്ളം കയറിയ നിലയിലാണ്. ഇവര്‍ ബന്ധു വീടുകളിലേക്ക് മാറി താമസിച്ചു. കൂടാതെ തെങ്ങിലക്കടവിന് സമീപവും ഏതാനും വീടുകളില്‍ വെള്ളം കയറാവുന്ന സ്ഥിതിയുണ്ട്. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടര്‍ന്ന് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10