Logo
Sun, Jun 07, 2026 • 12:41 AM
LIVE TV
Watch

No business videos available

No Middle East videos available

കനത്ത മഴ തുടരും; 3 ജില്ലകളിൽ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലർട്ട്, ജാഗ്രതാ നിര്‍ദ്ദേശം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
December 12, 2024
1 min read Updated: June 06, 2026
SHARE:
SAVE: Login to save

കനത്ത മഴ തുടരും; 3 ജില്ലകളിൽ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലർട്ട്, ജാഗ്രതാ നിര്‍ദ്ദേശം
  തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴ ഉണ്ടാവുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതോടെ തമിഴ്നാട്ടിൽ വ്യാപക മഴയാണ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തോടു ചേർന്നാണു ന്യൂനമർദം രൂപപ്പെട്ടത്. ഇതു പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ ശ്രീലങ്ക-തമിഴ്നാട് തീരപ്രദേശങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. മഴ കനത്തതോടെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. കേരളത്തിൽ അടുത്ത 5 ദിവസവും മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നും നാളെയും  അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10