Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SFI| എസ് എഫ് ഐ റാലിക്ക് പോകാന്‍ സ്‌കൂളിന് അവധി നല്‍കി പ്രധാന അധ്യാപകന്‍: റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍

SFI|  എസ് എഫ് ഐ റാലിക്ക് പോകാന്‍ സ്‌കൂളിന് അവധി നല്‍കി പ്രധാന അധ്യാപകന്‍: റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള റാലിക്ക് പോകാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹൈസ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ തന്നെയാണ് അവധി നല്‍കിയത്. എസ്എഫ്ഐ നേതാക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അവധി നല്‍കിയതെന്ന് പ്രധാന അധ്യപകന്‍ പറഞ്ഞു. അതേസമയം അനുമതിയില്ലാതെയാണ് സ്‌കൂളിന് അവധി നല്‍കിയതെന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായും ജില്ലാ വിദ്യാഭ്യസ ഡയറക്ടര്‍ അറിയിച്ചു. നേരത്തെ കെഎസ്‌യു സമരത്തില്‍ സ്‌കൂളിന് അവധി നല്‍കിയിരുന്നില്ല. അന്ന് പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു സഹകരണവും ഉണ്ടായിരുന്നില്ല. ഇന്ന് എസ്എഫ്ഐ സമരമാണെന്ന നിലയില്‍ നേതാക്കള്‍ അറിയിച്ചതോടെയാണ് അവധി നല്‍കിയതെന്നാണ് അധ്യാപകന്റെ വിശദീകരണം. പഠിപ്പ് മുടക്ക് സമരം എന്ന പേരിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കിയത്. നാളെ സമരമായിരിക്കുമെന്ന് പ്രധാന അധ്യാപകന്‍ തന്നെയാണ് രക്ഷിതാക്കളുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ വോയ്സ് മെസേജ് അയച്ചത്. സമരമുണ്ടാകുന്ന സാഹര്യമുണ്ടായാല്‍ നാളെ അവധിയായിരിക്കും. ഇനി സമരമില്ലെങ്കില്‍ പത്തരയ്ക്ക് ശേഷം സ്‌കൂള്‍ വിടുന്നില്ലെന്ന് ഉറപ്പുവരുത്തിയേ രക്ഷിതാക്കളും ഓട്ടോ ഡ്രൈവര്‍മാരും ക്യാമ്പസ് വിട്ടുപോകാന്‍ പാടുള്ളുവെന്നും അധ്യാപകന്റെ മെസേജില്‍ പറയുന്നു. അതേസമയം, എസ്എഫ്ഐ ദേശീയ സമ്മേളനത്തിനായി സ്‌കൂളിന് അവധി നല്‍കിയത് ശുദ്ധ തെമ്മാടിത്തരമാണെന്ന് കെഎസ്‌യു നേതാവ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. കുട്ടികള്‍ക്ക് സമ്മേനത്തില്‍ പങ്കെടുക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ സമ്മേളനത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കാനായി അവധി നല്‍കുന്നതിനെ ഒരു തരത്തിലും ന്യായികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ഉപതിരഞ്ഞെടുപ്പ്: കോഴിക്കോട് കുറ്റിച്ചിറയിൽ യു.ഡി.എഫ് സീറ്റ് നിലനിർത്തി; ഫർസീന അറക്കലിന് തി...

Popular News

സംസ്ഥാനത്ത് വിദ്യാലയ നേതൃത്വത്തിൽ ആദ്യമായി ‘ചിറക് പ്രിവിലേജ് കാർഡ്’; ഇ.എം.ഇ.എ.യുടെ പദ്ധതിക...

Popular News

ചേവായൂർ ബാങ്ക് തിരഞ്ഞെടുപ്പ് അക്രമം: സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ് ഉൾപ്...

Popular News

വിമർശനങ്ങൾ തള്ളി എം.എ. ബേബി, ഇ.ഡി വിഷയത്തിൽ മൗനം പാലിച്ച് പിണറായി: സിപിഎം വിപുലീകൃത സംസ്ഥാ...

Save your stories

Sign in