Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെഎസ്ആർടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കെഎസ്ആർടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി
കെഎസ്ആർടിസിയിലെ മുഴുവൻ എംപാനൽ ജീവനക്കാരെയും പിരിച്ച് വിടണമെന്ന് ഹൈക്കോടതി. ഒരാഴ്ചയ്ക്കകം തിരുമാനം നടപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പിഎസ്‌സി റാങ്ക് പട്ടിക നിലവിലുള്ളപ്പോള്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നതിലെ അപ്രായോഗികത ചൂണ്ടിക്കാട്ടിയാണ് എംപാനല്‍ ജീവനക്കാരെ ഒഴിവാക്കാനുള്ള ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്. ഇതനുസരിച്ച് പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ള മുഴുവന്‍ എംപാനല്‍ ജീവനക്കാരെയും ഒഴിവാക്കി തല്‍സ്ഥാനത്ത് പിഎസ്‌സി റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നല്‍കണം. ഉത്തരവ് നടപ്പാകുന്നതോടെ നാലായിരത്തോളം ജീവനക്കാര്‍ പുറത്താകും. ഹൈക്കോടതി ഉത്തരവിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നുവെന്നും എന്നാല്‍ ഇത്രയധികം ജീവനക്കാരെ ഒരുമിച്ച് പിരിച്ചുവിടുന്നത് പ്രായോഗികമാകില്ലെന്നും കെഎസ്ആര്‍ടിസി എംഡി ടോമന്‍ തച്ചങ്കരി പ്രതികരിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ഇതിനുള്ള നടപടികള്‍ ആരംഭിക്കാനും ജസ്റ്റിസുമാരായ വി. ചിദംബരേഷും ആര്‍.നാരായണ പിഷാരടിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.   https://www.youtube.com/watch?v=yia143Yx9XU

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in