Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാരാമൺ കൺവെന്‍ഷനില്‍ സർക്കാരിനെതിരെ കടുത്ത വിമർശനം; മാർത്തോമ സഭയുടെ മുന്നറിയിപ്പ്!

മാരാമൺ കൺവെന്‍ഷനില്‍ സർക്കാരിനെതിരെ കടുത്ത വിമർശനം; മാർത്തോമ സഭയുടെ മുന്നറിയിപ്പ്!
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്‍റെ മദ്യനയത്തെയും പൊലീസിന്‍റെ അധികാര ദുരുപയോഗത്തെയും കടുത്ത ഭാഷയിൽ വിമർശിച്ച് മാർത്തോമ സഭ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത രംഗത്തെത്തി. മാരാമൺ കൺവെൻഷന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എലപ്പുള്ളിയിലെ മദ്യ പ്ലാന്‍റ് പ്രവർത്തനങ്ങളെ അതിരൂക്ഷമായി തന്നെയാണ് തിരുമേനി വിമർശിച്ചത്. "സമൂഹത്തെ മദ്യത്തിൽ മുങ്ങിച്ചേർക്കുന്ന നീക്കമാണ് സർക്കാരിന്‍റെ സമീപനത്തിൽ കാണുന്നത്," മെത്രാപ്പൊലീത്ത ആരോപിച്ചു. ഈ നിലപാട് തുടരുകയാണെങ്കിൽ, സംസ്ഥാനത്തെ സാമൂഹികനാശം ഒഴിവാക്കാനാകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പത്തനംതിട്ടയിലെ പൊലീസ് അധികാര ദുരുപയോഗം ശക്തമായി വിമർശിച്ച അദ്ദേഹം, "പോലീസ് ജനങ്ങളുടെ സംരക്ഷകരാണ്, എന്നാൽ ഇവിടെ  നിർഭാഗ്യവശാൽ അവർ ഭീഷണിയായി മാറുകയാണ്," എന്ന് പറഞ്ഞു. "പൊലീസ് നടപ്പാക്കിയ നരനായാട്ട് ജനങ്ങളുടെ വിശ്വാസം തകർക്കുന്നു," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിലൂടെ വ്യാജപ്രചരണങ്ങളും താത്പര്യപ്രേരിതമായ വാർത്തകളും പ്രചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്‍റെ മരണം, വയനാട് പുനരധിവാസ പ്രശ്നങ്ങൾ, വന്യജീവി ആക്രമണങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിലും അദ്ദേഹം സർക്കാരിന്‍റെ നടപടി വീഴ്ചകൾ ചൂണ്ടിക്കാട്ടി. "വന്യജീവികൾ കാട്ടിൽ തന്നെ തുടരേണ്ടതാണ്, മനുഷ്യവാസസ്ഥലങ്ങളിൽ ഇവരുടെ കടന്നുകയറ്റം തടയേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വമാണ്," അദ്ദേഹം മുന്നോട്ടുവച്ചു. ഉദ്ഘാടന ചടങ്ങില്‍ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മന്ത്രി വീണ ജോർജ്, മറ്റ് എം.പി.മാർ  എം.എൽ.എ.മാർ പങ്കെടുത്തതും ശ്രദ്ധേയമായി.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in