Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍; കേരളത്തിലെ ഭവന സന്ദർശനത്തിനും 138 രൂപ ചലഞ്ചിനും 12ന് തുടക്കം

ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍; കേരളത്തിലെ ഭവന സന്ദർശനത്തിനും 138 രൂപ ചലഞ്ചിനും 12ന് തുടക്കം
  തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ തുടര്‍ച്ചയായി എഐസിസി പ്രഖ്യാപിച്ച രാജ്യവ്യാപക ജനസമ്പര്‍ക്ക പരിപാടിയായ ഹാഥ് സെ ഹാഥ് ജോഡോ അഭിയാന്‍റെ ഭാഗമായുള്ള കേരളത്തിലെ ബൂത്തുതല ഭവന സന്ദര്‍ശനങ്ങള്‍ ഫെബ്രുവരി 12ന് ആരംഭിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു. എറണാകുളം ജില്ലയിലെ വടുതലയില്‍ രാവിലെ 7 ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി, കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ എന്നിവര്‍ ഭവന സന്ദര്‍ശങ്ങള്‍ക്ക് നേതൃത്വം നല്‍കി പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. കെപിസിസിയുടെ ഫണ്ട് ശേഖരണ പദ്ധതിയായ 138 രൂപ ചലഞ്ചിന്‍റെ ഉദ്ഘാടനവും ഫെബ്രുവരി 12 ന് നടക്കും. എറണാകുളം ഡിസിസി ഓഫീസില്‍ ഉച്ചയ്ക്ക് 12 മണിക്കായിരിക്കും ഫണ്ട് ചലഞ്ചിന്‍റെ ഉദാഘാടനം. ബൂത്തുതല ഭവന സന്ദര്‍ശനങ്ങള്‍ ഫെബ്രുവരി 24 വരെയും ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 21 വരെ പദയാത്രകളും സംഘടിപ്പിക്കുമെന്നും ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in