Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Viral News

ആമിന ഫിദയുടെ മൈക്രോ ഗ്രീൻ കൃഷിപാഠങ്ങള്‍...

ആമിന ഫിദയുടെ മൈക്രോ ഗ്രീൻ കൃഷിപാഠങ്ങള്‍...
ഈ കൊവിഡ് കാലത്ത് മൈക്രോ ഗ്രീൻ എന്ന കൃഷി രീതിയുടെ വലിയ പാഠങ്ങളാണ് ആമിന ഫിദ എന്ന ഏഴാം ക്ലാസുകാരി പഠിച്ചത്. സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസിലെ ജേതാവ് കൂടിയാണ് തൃശൂർ വലപ്പാട് സ്വദേശിയായ ആമിന. കൊവിഡ് കാലത്ത് വീട്ടിലേക്കുള്ള തോരൻ ആമിന വകയാണ്. അതും നല്ല പോഷക സമൃദ്ധമായത്.മൈക്രോ ഗ്രീൻസ് കൃഷിയിൽ വിത്തെറിഞ്ഞ് ഈ വീട്ടിലിരിപ്പ് കാലം പച്ച പിടിപ്പിക്കുകയായിരുന്നു ആമിന. മണ്ണ് ഇല്ലാതെ ചെയ്യുന്നതാണ് മൈക്രോ ഗ്രീൻസ് കൃഷി.മുളച്ചതിനു ശേഷം വളരെ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ വിളവെടുക്കുന്ന ചെറു സസ്യങ്ങളാണ് മൈക്രോ ഗ്രീൻസ് എന്നറിയപ്പെടുന്നത്. സാധാരണയായി ധാന്യങ്ങൾ, ഇലക്കറികൾ, പയർ വർഗ്ഗങ്ങൾ എന്നിവയാണ് സൗകര്യം. പയർ, മുതിര, ഗ്രീൻപീസ്, ഉഴുന്ന്, ഉലുവ, കടല, കടുക് എന്നിവയാണ് ആമിന കൃഷിക്ക് ഉപയോഗിച്ചത്. മാതാവ് സാബിത മകൾക്ക് എല്ലാ വിധ പ്രോത്സാഹനവും നൽകുന്നു. തൃശ്ശൂർ വലപ്പാട് ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയാണ് ആമിന ഫിദ. സഹോദരി ഫാത്തിമ ഫിദയാണ് കൃഷി പാഠങ്ങളിൽ ആമിനക്ക് കൂട്ട്.

Related articles

See all
Popular News

'ഞാൻ പൊയ്‌ക്കൊള്ളാം, നിങ്ങൾ ആശുപത്രിയിലാക്ക്'; വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് രക്ഷകന...

Popular News

പൂവാലന്മാരെ പേടിച്ച് പഠിച്ച ജൂഡോ, ഇന്ന് ഏഷ്യൻ ഗെയിംസ് മെഡലിൽ എത്തിയ സുചിക തരിയാലിന്റെ അതി...

Popular News

മുൻ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ആന്റോ അഗസ്റ്റിൻ; വീട് തന്റേതല്ലെന്ന വാദം പൊളിഞ്ഞു, ആന്...

Popular News

കത്രീനയ്ക്ക് പിന്തുണ; ബോഡി ഷെയ്മിങ്ങിനും പാപ്പരാസി സംസ്കാരത്തിനുമെതിരെ വേദിയിൽ ടി-ഷർട്ട് അ...