Logo
Fri, Jun 26, 2026 • 05:42 AM
LIVE TV
Watch

No business videos available

No Middle East videos available

V D SATHEESAN| ഗവര്‍ണറുടെ വിഭജനദിനാചരണ സര്‍ക്കുലര്‍ കേരളത്തില്‍ നടപ്പാകില്ല: വി ഡി സതീശന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
August 12, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

V D SATHEESAN| ഗവര്‍ണറുടെ വിഭജനദിനാചരണ സര്‍ക്കുലര്‍ കേരളത്തില്‍ നടപ്പാകില്ല: വി ഡി സതീശന്‍
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിവസം വിഭജനദിനം ആചരിക്കണമെന്ന ഗവര്‍ണറുടെ സര്‍ക്കുലര്‍ കേരളത്തില്‍ ഒരു കാരണവശാലും നടപ്പാക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇക്കാര്യം ഉറപ്പു വരുത്താന്‍ സംസ്ഥാന സര്‍ക്കാരും തയാറാകണമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാരിനു മുകളില്‍ സമാന്തര സംവിധാനമായി പ്രവര്‍ത്തിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഭരണഘടനാ വിരുദ്ധമായ ഒരു നടപടികളും അംഗീകരിക്കാനാകില്ല. കേരള ഗവര്‍ണറുടെ കസേരയിലാണ് ഇപ്പോള്‍ ഇരിക്കുന്നതെന്ന്, സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ പിന്നില്‍ നിന്നും കുത്തിയ സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളുടെ പാരമ്പര്യം പേറുന്ന വിശ്വനാഥ് ആര്‍ലേക്കര്‍ മറക്കരുതെന്ന് പ്രതിപക്ഷ നേതാവ് ഓര്‍മ്മപ്പെടുത്തി. ഭരണഘടനാ പദവി ദുരുപയോഗം ചെയ്ത് കേരളത്തിന്റെ മതേതര സമൂഹത്തിലേക്ക് വിഭജനത്തിന്റെ രാഷ്ട്രീയം കലര്‍ത്താനുള്ള ശ്രമത്തില്‍ നിന്നും പിന്മാറാന്‍ ഗവര്‍ണറും, അഴകൊഴമ്പന്‍ സമീപനം സ്വീകരിക്കാതെ ഉറച്ച നിലപാടെടുക്കാന്‍ സംസ്ഥാന സര്‍ക്കാരും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10