Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കിറ്റ് വിതരണം ചെയ്തതിന് നല്‍കാനുള്ള കമ്മീഷന്‍ ആവശ്യപ്പെട്ടു; റേഷന്‍ വ്യാപാരികളുടെ പെർമിറ്റ് റദ്ദാക്കി സർക്കാരിന്‍റെ പ്രതികാര നടപടി

കിറ്റ് വിതരണം ചെയ്തതിന് നല്‍കാനുള്ള കമ്മീഷന്‍ ആവശ്യപ്പെട്ടു; റേഷന്‍ വ്യാപാരികളുടെ പെർമിറ്റ് റദ്ദാക്കി സർക്കാരിന്‍റെ പ്രതികാര നടപടി
  തിരുവനന്തപുരം: സംസ്ഥാനത്ത് കടകൾ അടച്ച് സമരം നടത്തിയ റേഷൻ വ്യാപാരികൾക്കെതിരെ സർക്കാരിന്‍റെ പ്രതികാര നടപടി. നേരത്തെ സർക്കാരിന്‍റെ കിറ്റ് വിതരണം ചെയ്തതിന്‍റെ കമ്മീഷൻ നൽകുക. റേഷൻ വ്യാപാരികളുടെ സേവന വേതന പാക്കേജ് പരിഷ്കരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ സമരം നടത്തിയത്. കടകൾ അടച്ചിട്ട് പ്രതിഷേധിച്ച വ്യാപാരികളുടെ പെർമിറ്റ് സർക്കാർ റദ്ദാക്കി. ഇവർക്ക് 3500 രൂപ വീതം ഫൈനും ചുമത്തി. തിരുവനന്തപുരത്ത് രണ്ടും കൊല്ലത്ത്എട്ടും കടകൾക്കാണ് നോട്ടീസ് നൽകിയത്. അടൂർ പ്രകാശ് എംപി നേതൃത്വം നൽകുന്ന കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിലായിരുന്നു സമരം നടത്തിയത്. ന്യായമായ ആവശ്യത്തിന് സമരം നടത്തിയ കടകൾക്കെതിരെ നടപടിയെടുത്ത സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in