Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിയത് ജനങ്ങളെ പേടിച്ച്'; സിപിഎമ്മിന് ഭയമെന്ന് പ്രതിപക്ഷ നേതാവ്

'കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിയത് ജനങ്ങളെ പേടിച്ച്'; സിപിഎമ്മിന് ഭയമെന്ന് പ്രതിപക്ഷ നേതാവ്
  കൊച്ചി: ജനങ്ങളെ പേടിച്ചാണ് സർക്കാർ കെ റെയിൽ കല്ലിടൽ നിർത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സർക്കാർ വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകാതെ യുഡിഎഫിന് കിട്ടുമെന്ന ഭയമാണ് സിപിഎമ്മിന്. ജാതി മത ശക്തികളുമായി യുഡിഎഫിന് ഒരു ബന്ധവുമില്ലെന്നും മതേതരത്വത്തിൽ ഉറച്ച് നിന്നാണ് തങ്ങളുടെ പ്രവർത്തനമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ട്വന്‍റി ട്വന്‍റി സ്ഥാനാർത്ഥിയെ നിർത്താത്തത് അവരുടെ ആഭ്യന്തര കാര്യമാണ്. അവർ സ്ഥാനാർത്ഥിയെ നിർത്താത്തതിനെ സ്വാഗതം ചെയ്യുന്നു. ഒരു ചർച്ചയും യുഡിഎഫ് നടത്തിയിട്ടില്ല. കിറ്റെക്സിന്‍റെ സ്ഥാപനങ്ങൾ കേരളത്തിൽ തന്നെ നിലനിർത്തണം എന്ന നിലപാട് മാത്രമാണ് യുഡിഎഫ് സ്വീകരിച്ചത്. സ്ഥാപനം അടച്ചുപൂട്ടാനുള്ള സിപിഎമ്മിന്‍റെ ഉപകരണമാണ് കുന്നത്തുനാട് എംഎൽഎ പി.വി ശ്രീനിജനെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in