Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KOTTAYAM CAR ACCIDENT| ഗൂഗിള്‍ മാപ്പ് ചതിച്ചു; കോട്ടയത്ത് കാര്‍ തോട്ടില്‍ വീണു; ദമ്പതികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

KOTTAYAM CAR ACCIDENT| ഗൂഗിള്‍ മാപ്പ് ചതിച്ചു; കോട്ടയത്ത് കാര്‍ തോട്ടില്‍ വീണു; ദമ്പതികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി
കോട്ടയം കുറുപ്പുംതറയില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ തോട്ടില്‍ വീണു. കാറില്‍ ഉണ്ടായിരുന്ന ദമ്പതികള്‍ അത്ഭുതകരമായി രക്ഷപെട്ടു. കോട്ടയം ചെത്തിപ്പുഴ സ്വദേശി ജോസി ജോസഫ്, ഭാര്യ ഷീബ എന്നിവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കുറുപ്പന്തറ കടവ് തോട്ടിലാണ് അപകടമുണ്ടായത്. നാട്ടുകാരും സമീപത്തെ തടിമില്ലിലെ തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മാന്‍വെട്ടത്തുള്ള ജോസിയുടെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു ഇരുവരും. റോഡില്‍ വെള്ളം നിറഞ്ഞിരുന്നതിനാല്‍ റോഡ് വ്യക്തമായി കാണാന്‍ കഴിഞ്ഞില്ലെന്ന് ജോസി പറഞ്ഞു. തോട്ടിലെ ആഴമേറിയ ഭാഗത്തേക്ക് കാറിന്റെ മുന്‍ഭാഗം വീഴാന്‍പോകുന്നതിനിടെ, പെട്ടെന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തിയതാണ് അപകടം ഒഴിവാകാനിടയായത്. തോട്ടിലേക്കിറങ്ങുന്ന വഴിയില്‍ കെട്ടിനിന്ന വെള്ളം, മുന്നോട്ട് നീങ്ങുന്നതിനിടെ കാറില്‍ കയറി. ഉടന്‍ കാര്‍യാത്രികര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. ഒന്നരയടികൂടി മുന്നോട്ട് പോയിരുന്നെങ്കില്‍ നിറഞ്ഞൊഴുകുന്ന തോട്ടിലേക്കുവീണ് വന്‍അപകടം സംഭവിക്കുമായിരുന്നു.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Popular News

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

Save your stories

Sign in