Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സ്വർണവിലയിൽ കനത്ത ഇടിവ്: കേരളത്തിൽ പവന് 1920 രൂപ കുറഞ്ഞു; രാജ്യാന്തര വിപണിയിലും കൂപ്പുകുത്തി

സ്വർണവിലയിൽ കനത്ത ഇടിവ്: കേരളത്തിൽ പവന് 1920 രൂപ കുറഞ്ഞു; രാജ്യാന്തര വിപണിയിലും കൂപ്പുകുത്തി

കൊച്ചി: രാജ്യാന്തര വിപണിയിലെ തകർച്ചയെ തുടർന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. പവന് 1920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി. ഗ്രാമിന് 240 രൂപ താഴ്ന്ന് 14,015 രൂപയുമായി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 45 ഡോളർ ഇടിഞ്ഞ് 4320 ഡോളറിലേക്ക് താഴ്ന്നതാണ് കേരളത്തിലും പ്രതിഫലിച്ചത്. വെള്ളിവിലയിലും ഇടിവ് ദൃശ്യമാണ്; രാജ്യാന്തര വിപണിയിൽ ഔൺസിന് 1.55% താഴ്ന്ന് 63.35 ഡോളറായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 195 രൂപ കുറഞ്ഞ് 11,515 രൂപയിലും വെള്ളി ഗ്രാമിന് 10 രൂപ കുറഞ്ഞ് 245 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 100 ഡോളർ കടന്നതും പണപ്പെരുപ്പ-പലിശവർദ്ധന ഭീതി ശക്തിപ്പെട്ടതുമാണ് സ്വർണത്തിന് തിരിച്ചടിയായത്. യു.എസിലെ മൊത്തവില പണപ്പെരുപ്പം ഓഗസ്റ്റിൽ 0.4 ശതമാനമായി ഉയർന്ന സാഹചര്യത്തിൽ, യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യത 70 ശതമാനത്തോളമായി വർദ്ധിച്ചു. ഇത് ഡോളറും ബോണ്ട് യീൽഡും ഉയരാൻ കാരണമായതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്ന് പിൻവാങ്ങുകയാണ്.

സാഹചര്യം പ്രതികൂലമായി തുടരുന്നതിനാൽ വരുംദിവസങ്ങളിലും സ്വർണവില കുറയാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. രാജ്യാന്തര സ്വർണവില 3943 ഡോളറിലേക്ക് വരെ ഇടിഞ്ഞേക്കാമെന്നാണ് പ്രവചനങ്ങൾ. അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ പവൻവില 1.05 ലക്ഷം രൂപയിലേക്ക് വരെ കൂപ്പുകുത്താൻ സാധ്യതയുണ്ട്.

Related articles

See all
Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

കേരളത്തില്‍ തുലാവര്‍ഷം എത്തുന്നു: കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

Popular News

മാസപ്പടി -ഹവാല കേസ്: അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിക്കാന്‍ വിജിലന്‍സ് തീരുമാ...

Popular News

രാജ്യത്ത് ആദ്യം: വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പും നിയമവും; ബില്‍ ഇന്ന് നിയമസഭയില്‍ അവതര...

Save your stories

Sign in