Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രണയാഭ്യർത്ഥന നിരസിച്ചു; കൊച്ചി കാക്കനാട് പെൺകുട്ടിയെ യുവാവ് തീകൊളുത്തി കൊന്നു

പ്രണയാഭ്യർത്ഥന നിരസിച്ചു; കൊച്ചി കാക്കനാട് പെൺകുട്ടിയെ യുവാവ് തീകൊളുത്തി കൊന്നു
കൊച്ചി കാക്കനാട് പെൺകുട്ടിയെ തീകൊളുത്തി കൊന്നു.  പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് യുവാവിനെ പ്രേരിപ്പിച്ചത്. പുലർച്ചെ ബൈക്കില്‍ എത്തിയ യുവാവ് വീട്ടിൽ കടന്നു കയറി പെൺകുട്ടിയുടെ  മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.  പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച പിതാവിനും ഗുരുതരമായ പൊള്ളലേറ്റു.  കളങ്ങാട് പത്മാലയത്തില്‍ ഷാലന്‍റെ മകള്‍ ദേവികയാണ് കൊല്ലപ്പെട്ടത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാനാണ് യുവാവ് ശ്രമിച്ചതെന്നും തന്‍റെ ദേഹത്തും പെട്രോളൊഴിച്ചെന്നും അമ്മ പറഞ്ഞു. സാരമായി പൊള്ളലേറ്റ പറവൂർ പല്ലംതുരുത്തി സ്വദേശി മിഥുനിനെ (27) കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. വീട്ടിലെത്തിയ യുവാവ് വാതിലില്‍ മുട്ടിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവാണ് തുറന്നത്. ഉടന്‍ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീവയ്ക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പൊലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. മിഥുന്‍ ഇവരുടെ അകന്ന ബന്ധുവാണെന്നും ഇതിന് മുമ്പും മിഥുന്‍ ഈ വീട്ടില്‍ എത്തിയിട്ടുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in