Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാസർഗോഡ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് 7 മരണം ; നിരവധി പേർക്ക് പരിക്ക്

കാസർഗോഡ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് 7 മരണം ; നിരവധി പേർക്ക് പരിക്ക്
കാസർഗോഡ് : പാണത്തൂർ പരിയാരത്ത് ടൂറിസ്റ്റ് ബസ് വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 7 പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്.  ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടമുണ്ടായത്. കർണാടകയിലെ സുള്ള്യയിൽനിന്നും പാണത്തൂരിലേക്ക് വിവാഹസംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.  കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും കർണാടകയിലെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.  അറുപതോളം പേർ ബസിലുണ്ടായിരുന്നതായാണ് വിവരം. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ കാഞ്ഞങ്ങാട് സബ് കളക്ടറെ ചുമതലപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു അറിയിച്ചു.

Related articles

See all
Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

പെരിയ ഇരട്ടക്കൊലപാതകം: ഏഴാണ്ട്; ഇന്നും മായാതെ ശരത് ലാലും കൃപേഷും

Latest News

കാസർഗോഡ് ഇളക്കിമറിച്ച് യുഡിഎഫ്; പുതുയുഗ യാത്ര ഇന്ന് കണ്ണൂരിലേക്ക്

Latest News

കേരളം മാറ്റത്തിനൊരുങ്ങുന്നു; വി.ഡി. സതീശന്റെ 'പുതുയുഗയാത്ര'യ്ക്ക് നാളെ കുമ്പളയിൽ തുടക്കം

Save your stories

Sign in