ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്
Jaihind TV News Report
Jaihind TV Web Desk
January 08, 2025
1 min read
•
Updated: June 04, 2026
കോഴിക്കോട്: തിരുവമ്പാടിയില്‍ കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
തിരുവമ്പാടി-കോടഞ്ചേരി റൂട്ടില്‍ തമ്പലമണ്ണയില്‍ പെട്രോള്‍ പമ്പിന്റെ സമീപത്തു വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10