Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനം ഇറങ്ങി

കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനം ഇറങ്ങി
കണ്ണൂര്‍: നിർമാണം അന്തിമഘട്ടത്തിൽ എത്തി നിൽക്കുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയിൽ വലിയ യാത്രാ വിമാനം പറന്നിറങ്ങി. എയർ ഇന്ത്യ എക്സ്പ്രസിന്റെ 189 സീറ്റുള്ള ബോയിംഗ് 738 വിമാനമാണ് ഇറങ്ങിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് യാത്ര വിമാനം കണ്ണൂരിൽ ഇറങ്ങിയത്. 10.25 ഓടെ കണ്ണൂർ വിമാനത്താവളത്തിന് മുകളിൽ എത്തിയ വിമാനം 6 വട്ടം പരീക്ഷണ പറക്കൽ നടത്തിയാണ് റൺവേയിൽ ഇറങ്ങിയത്. വിമാനത്താവഉത്തിലെ സാങ്കേതിക പരിശോധനകൾക്ക് വേണ്ടിയാണ് പല തവണ വട്ടമിട്ട് പറന്നത്. വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. സാങ്കേതിക വിദഗ്ധരുടെയും കിയാൽ (KIAL) ഉന്നതോദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു യാത്രാ വിമാനത്തിന്റെ പരീക്ഷണ ലാൻഡിംഗ്. ആദ്യമായി കണ്ണൂരിൽ യാത്രാ വിമാനം ഇറക്കിയ പൈലറ്റുമാരും സംതൃപ്തരായിരുന്നു. യാത്രാവിമാനമിറക്കിയുള്ള പരിശോധനയ്ക്ക് ശേഷം അടുത്ത ദിവസങ്ങളിൽ തന്നെ ഡി.ജി.സി.എ സംഘം ഡൽഹിയിലെത്തി വ്യോമയാന മന്ത്രാലയത്തിന് പരിശോധനാ റിപ്പോർട്ട് കൈമാറും. വിമാനത്താവളത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അന്തിമപരിശോധന കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഈ മാസം ‌ 29 ന് ചേരുന്ന കിയാൽ യോഗം ഉദ്ഘാടന തീയതി പ്രഖ്യാപിച്ചേക്കും. https://www.youtube.com/watch?v=XEnF1eVDfG4

Related articles

See all
Latest News

കണ്ണൂരിന്‍റെ മണ്ണില്‍ പോരാട്ടവീര്യമായി കെപിസിസിയുടെ സമരാഗ്നി; ആവേശമായി ഒഴുകിയെത്തി ജനസാഗരം

Latest News

നവകേരള സദസ്: മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിക്കാന്‍ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്ത...

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സം...

Latest News

'വൈദേകത്തില്‍' നിന്ന് തലയൂരാന്‍ ഇ.പി: കുടുംബത്തിന്‍റെ ഓഹരികള്‍ വില്‍ക്കുന്നു; രാജിവെച്ച് റ...

Save your stories

Sign in