Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്മോഹൻ ഉണ്ണിത്താൻ നയിക്കുന്ന ലോങ്ങ് മാർച്ച് ആദ്യ ദിനം ഉദുമയിൽ സമാപിച്ചു

രാജ്മോഹൻ ഉണ്ണിത്താൻ നയിക്കുന്ന ലോങ്ങ് മാർച്ച് ആദ്യ ദിനം ഉദുമയിൽ സമാപിച്ചു
കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ നയിക്കുന്ന ലോങ്ങ് മാർച്ചിനു കാസർകോട് നിന്നും തുടക്കമായി മാർച്ചിന്‍റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു പൗരത്വ ഭേതഗതി ബില്ലിനെതിരെ എ. ഐ സി.സി യുടെയും കെപിസിസിയുടെയും ആഹ്വാന പ്രകാരം നടക്കുന്ന ലോങ്ങ് മാർച്ചിന്‍റെ ഭാഗമായി കാസർകോട് എംപി. രാജ്മോഹൻ ഉണ്ണിത്താൻ നയിക്കുന്ന ലോങ്ങ് മാർച്ച് കാസർകോട് ഒപ്പുമരച്ചോട്ടിൽ നിന്നും ആരംഭിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജാഥ ലീഡർ രാജ്മോഹൻ ഉണ്ണിത്താന് പതാക കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഡിസിസി പ്രസിഡന്‍റ് ഹക്കിം കുന്നിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മന്ത്രി സി.ടി അഹമ്മദലി, എംഎൽഎമാരായ എം.സി. ഖമറുദ്ദീൻ, എൻ.എ നെല്ലിക്കുന്ന് മറ്റു മതനേതാക്കന്മാരടക്കമുള്ളവർ സംസാരിച്ചു. കെപിസിസി, ഡിസിസി ഭാരവാഹികളും പങ്കെടുത്തു. 4 മണിക്ക് ആരംഭിച്ച ലോങ്ങ് മാർച്ച് 10 കിലോമീറ്ററുകൾ താണ്ടി ഉദുമയിൽ സമാപിച്ചു. മാർച്ച് കടന്നു വന്ന വഴികളിലെല്ലാം വലിയ ജനപിന്തുണയാണ് ലഭിച്ചത്. [embed]https://www.facebook.com/JaihindNewsChannel/videos/116376489681556/[/embed] ഉദുമയിൽ നടന്ന സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനം കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. നാളെ രാവിലെ ഉദുമയിൽ നിന്നും ആരംഭിക്കുന്ന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി പ്രസംഗിക്കും. വൈകിട്ട് 5 മണിക്ക് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ വെച്ച് മാർച്ചിന് സമാപനം കുറിക്കും. സമാപന ചടങ്ങിന്‍റെ ഉദ്ഘാടനം കെ.സുധാകരൻ എംപി നിർവഹിക്കും

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in