Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ടി.എൻ പ്രതാപന്‍റെ സോഷ്യൽ മീഡിയ കാമ്പയിൻ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു

ടി.എൻ പ്രതാപന്‍റെ സോഷ്യൽ മീഡിയ കാമ്പയിൻ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു
തൃശൂർ ലോക്സഭ യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ പ്രതാപന്‍റെ സോഷ്യൽ മീഡിയ കാമ്പയിൻ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ടി.എൻ പ്രതാപൻ കേവലം ഒരു രാഷ്ട്രീയ പ്രവർത്തകന്‍ മാത്രമല്ല സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവും നിസ്വാർത്ഥ സേവനത്തിന്‍റെ ഉജ്വല മാതൃകയുമാണെന്ന് മമ്മൂട്ടി പറഞ്ഞു. നൻമ നിറഞ്ഞ മനസ്സിനുടമയായ പ്രതാപൻ തീർത്തും സെക്യുലർ ആണെന്നും അദ്ദേഹം പറഞ്ഞു.  തനിക്ക് വ്യക്തിപരമായി ഏറെ കാലത്തെ അടുപ്പമുള്ളയാളാണ് പ്രതാപനെന്നും തന്‍റെ ആത്മ സുഹൃത്താണെന്നും മമ്മൂട്ടി പറഞ്ഞു.  പ്രതാപൻ ജയിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും  തന്‍റെ എല്ലാ പിന്തുണയും പ്രതാപനൊപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് നേതാക്കളായ സി.എ മുഹമ്മദ്‌ റഷീദ്, എ.പ്രസാദ്, രവി താണിക്കൽ, വിജയ് ഹരി എന്നിവരും പങ്കെടുത്തു.

Related articles

See all
Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Popular News

തുലാമാസ പൂജകൾക്ക് തുടക്കം; ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്, ഓൺലൈൻ ബുക്കിംഗ് റെക്കോർഡ് ഉയരത്തി...

Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമത...

Save your stories

Sign in