Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

BRITISH FIGHTER JET| കേരളത്തോട് വിട; ബ്രിട്ടീഷ് നാവികസേനയുടെ എഫ്- 35 യുദ്ധവിമാനം മടങ്ങി; തിരുവനന്തപുരത്ത് നിന്ന് മടങ്ങിയത് 38 ദിവസങ്ങള്‍ക്ക് ശേഷം

BRITISH FIGHTER JET|  കേരളത്തോട് വിട; ബ്രിട്ടീഷ് നാവികസേനയുടെ എഫ്- 35 യുദ്ധവിമാനം മടങ്ങി; തിരുവനന്തപുരത്ത് നിന്ന് മടങ്ങിയത് 38 ദിവസങ്ങള്‍ക്ക് ശേഷം
സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് നാവികസേനയുടെ യുദ്ധവിമാനം എഫ്- 35 മടങ്ങി. തകരാറുകള്‍ പരിഹരിച്ചതോടെയാണ് 38 ദിവസമായി തിരുവനന്തപുരത്ത് കുടുങ്ങി കിടന്ന വിമാനം തിരികെ പറന്നത്. കഴിഞ്ഞ ജൂണ്‍ 14നാണ് F-35 അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാറും പവര്‍ യൂണിറ്റിലെ പ്രശ്‌നങ്ങളും ബ്രിട്ടനില്‍ നിന്ന് എത്തിയ വിദഗ്ധസംഘം പരിഹരിച്ചു. ബ്രിട്ടീഷ് വ്യോമസേനയായ റോയല്‍ എയര്‍ഫോഴ്സിന്റെ ഭാഗമായ എയര്‍ ബസ് 400 എന്ന വിമാനത്തിലായിരുന്നു സംഘം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ദിവസങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് എഫ് 35ന്റെ തകരാര്‍ പൂര്‍ണമായി പരിഹരിച്ച് വിമാനം തിരികെ വിമാനവാഹിനിക്കപ്പലിലേക്ക് മടങ്ങിയത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനിടെ, ഇന്ധനക്കുറവുണ്ടായതിനെത്തുടര്‍ന്നാണ് യുദ്ധവിമാനം തിരുവനന്തപുരത്തിറക്കിയത്. പിന്നീട് തകരാറുകള്‍ കണ്ടതോടെ മടക്കം പ്രതിസന്ധിയിലായി. പിന്നാലെയാണ് ബ്രിട്ടണില്‍ നിന്ന് വിദഗ്ധസംഘം എത്തിയത്. പൂര്‍ണമായും രഹസ്യാത്മക സ്വഭാവത്തിലാണ് വിമാനത്തിന്റെ അറ്റകുറ്റപ്പണി. 110 മില്യണ്‍ ഡോളറിലധികം വിലവരുന്ന ഈ ജെറ്റ് ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളില്‍ ഒന്നാണ്.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Save your stories

Sign in