Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കൈരളി ചാനലിനെതിരെ കെ.സുധാകരന്‍ എം.പി വക്കീല്‍ നോട്ടീസ് നല്‍കി

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കൈരളി  ചാനലിനെതിരെ കെ.സുധാകരന്‍ എം.പി വക്കീല്‍ നോട്ടീസ് നല്‍കി
വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതില്‍ കൈരളി ന്യൂസ് ചാനലിനെതിരെ കെ.സുധാകരന്‍ എം.പി വക്കീല്‍ നോട്ടീസ് നല്‍കി. ചാനലിന്‍റെ മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ്, ഡയറക്ടർ എൻ.പി ചന്ദ്രശേഖരൻ, റിപ്പോർട്ടർ പി.വി.കുട്ടൻ, അവതാരകൻ ആനന്ദ് മോഹൻ എന്നിവർക്കെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചത്. ലോക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ആംബുലൻസ് സർവ്വീസുകൾ ദുരുപയോഗം ചെയ്ത് കെ. സുധാകരൻ എം.പിയുടെ നിർദ്ദേശപ്രകാരം പണം വാങ്ങി മനുഷ്യകടത്ത് നടത്തുന്നു എന്ന തെറ്റായ വാർത്ത കഴിഞ്ഞ മെയ് പതിനാറിനായിരുന്നു കൈരളി ചാനല്‍ പ്രക്ഷേപണം ചെയ്തത്. എന്നാല്‍  കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ ദർശനത്തിന് പോയ ഒരു ഭക്തൻ ലോക്ഡൗണില്‍ കുടുങ്ങി, മാനസികനില തകരാറിലായി ബുദ്ധിമുട്ടുമ്പോൾ തിരികെ നാട്ടിൽ കൊണ്ടുവന്ന ജീവകാരുണ്യ പ്രവർത്തനത്തിനെയാണ് മനുഷ്യക്കടത്തെന്ന പേരിൽ വ്യാജ ആരോപണവുമായി  ചാനൽ വാർത്ത പ്രക്ഷേപണം ചെയ്തതെന്ന് കെ. സുധാകരന്‍ എം.പി ഫേസ്ബുക്കില്‍ കുറിച്ചു. നോട്ടീസ് കൈപ്പറ്റി പത്ത് ദിവസത്തിനുള്ളിൽ വാർത്താമാധ്യമങ്ങളിലൂടെ ചാനൽ അധികൃതർ നിരുപാധികം മാപ്പുപറയേണ്ടതാണെന്നും അല്ലാത്ത സാഹചര്യത്തിൽ ഐപിസി 500 പ്രകാരം മാനനഷ്ടത്തിന് സിവിലായും ക്രിമിനലായും കേസ് ഫയൽ ചെയ്യുന്നതും, ചാനലിന്‍റെ ലൈസൻസ് റദ്ദാക്കാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

പത്തുവര്‍ഷത്തിനിടെ 7 പ്രസവം, കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റില്ല, ആധാര്‍ ഇല്ല; ഹരിപ്പാ...

Popular News

കൊച്ചി സിനഗോഗിന് തീയിട്ട സംഭവം: പ്രതി എബിന്‍ പോളിന് ലോറന്‍സ് ബിഷ്‌ണോയ് സംഘവുമായി ബന്ധമെന്ന...

Popular News

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സി.പി.എം പാലക്കാട് മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരെ വിജിലന്‍സില്‍ പരാതി...

Save your stories

Sign in