Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ബി.ജെ.പിയിലേക്കെന്ന് നുണപ്രചരണം; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സി.പി.എം നേതാവിനെതിരെ നിയമനടപടിക്ക് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

ബി.ജെ.പിയിലേക്കെന്ന്  നുണപ്രചരണം; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സി.പി.എം നേതാവിനെതിരെ നിയമനടപടിക്ക് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
N.K-Premachandran എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ബി.ജെ.പിയിലേക്കെന്ന് സമൂഹമാധ്യമങ്ങളിലൂടെ  വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സി.പി.എം നേതാവിനെതിരെ നിയമനടപടിക്കൊരുങ്ങി എം.പി. വ്യാജവാര്‍ത്ത പ്രചരിപ്പിച്ച സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ കമ്മിറ്റി സെക്രട്ടറിയുമായ ആര്‍ ബിജുവിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. വ്യാജവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച്‌ അപകീര്‍ത്തിപ്പെടുത്തിയെതിനെതിരെയാണ് നോട്ടീസ്. എന്‍.കെ പ്രേമചന്ദ്രന്‍ ബി.ജെ.പിയിലേക്ക് എന്ന തികച്ചും വസ്തുതാവിരുദ്ധമായ വാര്‍ത്തയാണ് സി.പി.എം പ്രവര്‍ത്തകനായ ബിജു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ബി.ജെ.പിയുടെ നയങ്ങളെ നിശിതമായി വിമര്‍ശിക്കുന്ന രാഷ്ട്രീയ പ്രത്യാശാസ്ത്രവും പ്രവര്‍ത്തന രീതിയും പിന്തുടരുന്ന വ്യക്തിയാണ് താനെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി സി.പി.എം പ്രവര്‍ത്തകനായ ബിജു പൂര്‍ണമായും തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെയാണ് നോട്ടീസെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വ്യക്തമാക്കി. ആര്‍ ബിജുവിനെതിരെ സിവിലായും ക്രിമിനലായും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in