Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ പ്രായോഗികമല്ല; കുടിയൊഴിപ്പിക്കലിന് പകരം മറ്റ് മാര്‍ഗങ്ങള്‍ തേടണം:ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍

മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ പ്രായോഗികമല്ല; കുടിയൊഴിപ്പിക്കലിന് പകരം മറ്റ് മാര്‍ഗങ്ങള്‍ തേടണം:ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍
  മുനമ്പത്ത് കുടിയൊഴിപ്പിക്കല്‍ പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷന്‍ റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. കുടിയൊഴിപ്പിക്കലിന് പകരം സര്‍ക്കാര്‍ മറ്റ് മാര്‍ഗങ്ങള്‍ തേടണമെന്നും ജസ്റ്റീസ് രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു. വഖഫ് ഭൂമിയാണെന്ന് കോടതി വിധിച്ചാലും സര്‍ക്കാര്‍ ഇടപെടണം. അതിന് സര്‍ക്കാരിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡുമായും വഖഫ് കോളേജുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തണം, ഭൂമി നിയമപരമായി ഏറ്റെടുത്താല്‍ ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കണം, തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ പ്രധാനശുപാര്‍ശകള്‍. റിപ്പോര്‍ട്ട് അടുത്ത ആഴ്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. അതേ സമയം വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം ഇന്ന് തുടരുകയാണ്. മുസ്ലിം മതപരമായ ആചാരത്തെ നിയമം സ്പര്‍ശിക്കുന്നില്ലെന്നാണ് കേന്ദ്രത്തിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്നലെ വാദിച്ചത്. വഖഫ് ബോര്‍ഡിന് മതപരമായ സ്വഭാവം ഇല്ല. വഖഫ് ബോര്‍ഡ് ഒരു മതപരമായ ചടങ്ങുകളുടെയും ഭാഗമാകുന്നില്ല എന്ന് കേന്ദ്രം വാദിച്ചു. വഖഫ് ഇസ്ലാമിന്റെ അനിവാര്യ ഘടകമല്ലെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞു.  

Related articles

See all
Popular News

സർക്കാർ ആശുപത്രികളിൽ തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പിന്റെ പുതിയ സർക്കുലർ പു...

Popular News

കോവളം സ്പാ കേസിൽ സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു; കേസിൽ പ്രതികളുടെ...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Save your stories

Sign in