Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ശബരിമലയില്‍ നടയടക്കുംവരെ നിരോധനാജ്ഞ തുടരും

ശബരിമലയില്‍ നടയടക്കുംവരെ നിരോധനാജ്ഞ തുടരും
ശബരിമലയിലെ നിരോധനാജ്ഞ നടയടക്കുംവരെ നീട്ടി. സംഘർഷം ഉണ്ടാകുനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. തിങ്കളാഴ്ച തുലാമാസപൂജ പൂർത്തിയാക്കി നടയടയ്ക്കും. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ നിലനിൽക്കുന്നത്. സ്ത്രീപ്രവേശനത്തിനെതിരായ  സംഘപരിവാർ സമരം അക്രമസംഭവങ്ങളിലേക്ക് നീങ്ങിയതോടെയാണ് പത്തനംതിട്ട ജില്ലാ കലക്ടർ ഈ പ്രദേശങ്ങളിൽ ബുധനാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചത്. സംഘർഷാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാൽ ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിരോധനാജ്ഞ ശബരിമല നട അടയ്ക്കുന്ന ദിവസമായ തിങ്കളാഴ്ച വരെയാണ് നീട്ടിയിരിക്കുന്നത്. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, ശബരിമല എന്നീ നാലിടങ്ങളിലാണ് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്ത്. എന്നാൽ ഇപ്പോൾ പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നിയിടങ്ങളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബുധനാഴ്ച അർദ്ധരാത്രി മുതൽ വെള്ളിയാഴ്ച അർദ്ധരാത്രി വരെയായിരുന്നു പത്തനംതിട്ട കളക്ടർ പി.ബി നൂഹ് നിരോധനാജ്ഞ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സംഘർഷസാധ്യതയുള്ളതിനാൽ നിലവിൽ നിരോനാജ്ഞ പിൻവലിക്കാനാവില്ലെന്ന് കളക്ടർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വൈകിയും പലയിടങ്ങളിലായി പ്രതിഷേധക്കാർ തെരുവിലിറങ്ങുകയും സംഘർഷങ്ങളുണ്ടാവുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യം വിലയിരുത്തിയ പോലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാണ് ജില്ലാ കളക്ടർ നട അടയ്ക്കുന്നത് വരെ നിരോധനാജ്ഞ നീട്ടാൻ തീരുമാനിച്ചത്. നിലവിൽ സംഘർഷാവസ്ഥ ഉണ്ടാവാതിരിക്കാനുള്ള സജ്ജീകരണങ്ങൾ കൈകൊള്ളുന്നുണ്ടെന്നും കളക്ടർ അറിയിച്ചു. https://youtu.be/4tDU7D0pIBE

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in