Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഈങ്ങാപ്പുഴയിലെ അരുംകൊല: ഷിബിലയുടെ ശരീരത്തിലുണ്ടായിരുന്നത് മാരകമായ 11 മുറിവുകള്‍

ഈങ്ങാപ്പുഴയിലെ അരുംകൊല: ഷിബിലയുടെ ശരീരത്തിലുണ്ടായിരുന്നത് മാരകമായ 11 മുറിവുകള്‍
ഭാര്യയെ കൊല ചെയ്ത കേസിലെ പ്രതി ഭര്‍ത്താവ് യാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗത്തില്‍ എത്തിച്ച് പരിശോധനകള്‍ക്ക് വിധേയനാക്കി. മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ: സുജിത്ത് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് വിധേയനാക്കിയത്. ഷിബിലയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ ശേഷമാണ് പ്രതിയായ യാസിറിനെ താമരശ്ശേരി പോലീസ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് യാസറിനെ ഫോറന്‍സിക് വിഭാഗത്തില്‍ എത്തിച്ചത്.തുടര്‍ന്ന് ഇന്നലെയുണ്ടായ അക്രമത്തിനിടയില്‍ ഇയാളുടെ ശരീരത്തില്‍ എന്തെങ്കിലും പരിക്കുകളോ പാടുകളോ ഉണ്ടോ എന്ന കാര്യം പരിശോധിച്ചു. കൂടാതെ മുടിയും രക്തവും ഉള്‍പ്പെടെയുള്ള സാമ്പിളുകളും ശേഖരിച്ചു. ഒന്നര മണിക്കൂര്‍ നേരം നീണ്ടുനിന്ന ഫോറന്‍സിക് പരിശോധനക്ക് ശേഷം മൂന്നരയോടെ താമരശ്ശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ സായൂജിന്റെ നേതൃത്വത്തിലുള്ള പോലീസ് യാസിറിനെ താമരശ്ശേരിയിലേക്ക് കൊണ്ടുപോയി. വിശദമായ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷം രാത്രിയോടെ കോടതിയില്‍ ഹാജരാക്കും എന്നാണ് പോലീസ് നല്‍കുന്ന വിവരം. അതേസമയം പതിനൊന്ന് മുറിവുകളാണ് കൊലചെയ്യപ്പെട്ട ഷിബിലയുടെ മൃതദേഹത്തില്‍ കാണാന്‍ സാധിച്ചത്. ഇതില്‍ മൂന്നു മുറിവുകളാണ് മരണകാരണമായത് എന്നാണ് പ്രാഥമിക വിവരം. ഇതില്‍ വലത് കൈക്ക് മുകളില്‍ കഴുത്തിനോട് ചേര്‍ന്ന് ആഴത്തിലുള്ള മുറിവും വലതു കൈക്ക് താഴെ രണ്ട് ആഴത്തിലുള്ള മുറിവുകളുമാണ് ഉള്ളത്. ഇത് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിയതാകാം എന്നാണ് നിഗമനം. കൂടാതെ ശരീരത്തില്‍മറ്റിടങ്ങളിലായി വേറെ ചെറിയ എട്ട് മുറിവുകളും കണ്ടെത്താനായി ഇത ്പ്രതിയുമായി പിടിവലി നടന്നപ്പോള്‍ പറ്റിയതാകാം എന്നാണ് കരുതുന്നത്. ഷിബിലയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മാതാവ് ഹസീനയെ കാണിച്ചു. അതിനുശേഷമാണ് മൃതദേഹം സ്വദേശമായ ഈങ്ങാപ്പുഴയിലേക്ക് കൊണ്ടുപോയത്.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in