Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

E P Jayarajan | താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകുമോയെന്ന് മാധ്യമങ്ങള്‍ക്ക് തീരുമാനിക്കാം: ഇ.പി ജയരാജന്‍

E P Jayarajan | താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകുമോയെന്ന് മാധ്യമങ്ങള്‍ക്ക് തീരുമാനിക്കാം: ഇ.പി ജയരാജന്‍
ദുബായ് : താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകുമോയെന്ന് മാധ്യമങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി ആകാന്‍ ആരാണ് യോഗ്യനെന്ന് നിങ്ങള്‍ പറയൂ എന്നും ഇ പി ജയരാജന്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചത്. അതേസമയം, നിയമസഭയില്‍ മത്സരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും ഇപി പറഞ്ഞു. പി എം ശ്രീയില്‍ ഉയര്‍ന്ന മറ്റു ചര്‍ച്ചകള്‍ ഒഴിവാക്കേണ്ടിയിരുന്നു. പി എം ശ്രീ പദ്ധതിയിലെ സര്‍ക്കാര്‍ സമീപനത്തിന്റെ ശരിയായ വശം ഇനിയും മാധ്യമങ്ങള്‍ മനസിലാക്കിയിട്ടില്ല. ആര്‍ എസ് എസ് അജണ്ട സര്‍ക്കാര്‍ നടപ്പാക്കില്ല. ശബരിമല സ്വര്‍ണപ്പാളി കേസില്‍ സര്‍ക്കാരിന് എതിരായി ഉപയോഗിക്കാന്‍ ഒരു പോറ്റിയെ ഇറക്കി. പോലീസ് ജാഗ്രതയോട് പ്രവര്‍ത്തിച്ചു. എന്നാല്‍, തിരുവിതാംകൂര്‍ ദേവസ്വം ഭരണ നേതൃമാറ്റത്തിന് ഈ വിവാദവുമായി ബന്ധമില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കേരളത്തില്‍ ആരോഗ്യ മേഖലയില്‍ സിസ്റ്റം തകരാര്‍ ഇല്ലെന്നും ഇപി അവകാശപ്പെട്ടു.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Pravasi

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ആരുടെയും പുറകെ നടന്ന് കിട്ടിയതല്ലെന്ന് റസൂല്‍ പൂക്കു...

Save your stories

Sign in