Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SHAFI PARAMBIL MP| 'ഡിവൈഎസ്പിമാരുടെ സ്ഥലം മാറ്റം കണ്ണില്‍ പൊടിയിടാന്‍'; പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഡിസിസി പ്രസിഡന്‍റ്

SHAFI PARAMBIL MP| 'ഡിവൈഎസ്പിമാരുടെ സ്ഥലം മാറ്റം കണ്ണില്‍ പൊടിയിടാന്‍'; പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഡിസിസി പ്രസിഡന്‍റ്
പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരായ ആക്രമണത്തില്‍ ആരോപണ വിധേയരായ രണ്ട് ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റം നല്‍കിയ നടപടി കണ്ണില്‍ പൊടിയിടാനെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീണ്‍ കുമാര്‍. ആക്രമിച്ച പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വടകര ഡിവൈഎസ്പി ഹരിപ്രസാദിനെയും പേരാമ്പ്ര ഡിവൈസ്പി സുനില്‍ കുമാറിനെയുമാണ് സ്ഥലം മാറ്റിയത്. പേരാമ്പ്രയില്‍ വെച്ച് ഷാഫി പറമ്പിലിലെ മര്‍ദിച്ചതില്‍ ഇരുവര്‍ക്കുമെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. സുനില്‍കുമാറിനെ ക്രൈം ബ്രാഞ്ചിലേക്കും ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് എസിപിയായുമാണ് സ്ഥലം മാറ്റിയത്. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡിവൈഎസ്പിമാരുടെ പൊതു സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കും ട്രാന്‍സ്ഫര്‍ നല്‍കിയതെന്നും ആക്ഷേപമുണ്ട്. നിരവധി യുഡിഎഫ് പ്രവര്‍ത്തകരാണ് പോലീസ് അതിക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഷാഫി പറമ്പില്‍ എം.പി അടക്കമുള്ള യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന സിപിഎം അക്രമത്തിന് കുടപിടിച്ച് മൗനാനുവാദം നല്‍കുകയായിരുന്നു പോലീസ്. ഈ നടപടിയില്‍ സംസ്ഥാനത്ത് പ്രതിഷേധം അലയടിച്ചിരുന്നു. ഒടുവില്‍ ആഴ്ചകള്‍ക്കു ശേഷമാണ് പേരിനൊരു നടപടി എന്ന നിലയില്‍ ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റം നല്‍കിയത്.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in