Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പത്തനംതിട്ടയിൽ സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് ലഹരി മാഫിയയിലെ 'ചുവപ്പൻ' കണ്ണികൾ

പത്തനംതിട്ടയിൽ സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് ലഹരി മാഫിയയിലെ 'ചുവപ്പൻ' കണ്ണികൾ
പത്തനംതിട്ടയിൽ വൻതോതിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സിപിഎം പ്രാദേശിക നേതാവും ഡിവൈഎഫ്ഐ പ്രവർത്തകനും പിടിയിലായി. ഡിവൈഎഫ്ഐ ഇളമണ്ണൂർ മേഖല സെക്രട്ടറിയും നിലവിൽ പൂതംങ്കര കിഴക്ക് സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ അഖിൽ രാജ്, ഡിവൈഎഫ്ഐ പ്രവർത്തകൻ അനന്ദു എന്നിവരെയാണ് തിരുവല്ലയിൽ വച്ച് പോലീസ് പിടികൂടിയത്. ഏകദേശം 45 ഗ്രാം എംഡിഎംഎ ഇവരുടെ കൈവശം നിന്നും കണ്ടെടുത്തു. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ട് തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്. ഇവർ അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ലഹരിമരുന്ന് എത്തിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസുകൾ നേരത്തെ തന്നെ ഇവരുടെ പേരിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. പ്രതികൾക്ക് ഇത്ര വലിയ അളവിൽ മാരക ലഹരിമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വൻകിട ലഹരി മാഫിയകളുമായി ഇവർക്ക് ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്. ഭരണകക്ഷിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ തന്നെ ലഹരിക്കടത്തിൽ പിടിയിലായത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്.

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...