തൊഴില്‍ തട്ടിപ്പ് സംബന്ധിച്ച് മുന്നറിയിപ്പുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്
Jaihind TV News Report
Jaihind TV Web Desk
February 22, 2019
1 min read
•
Updated: June 05, 2026
തൊഴില്‍ തട്ടിപ്പ് സംബന്ധിച്ച് മുന്നറിയിപ്പുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. യുഎഇയിലെ സ്ഥാപനങ്ങളുടെ പേരിലാണ് തൊഴില്‍തട്ടിപ്പുകള്‍ നടക്കുന്നത്. തൊഴില്‍ അന്വേഷകര്‍ ഇത്തരം തട്ടിപ്പുകളില്‍ വഞ്ചിതരാകരുതെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആണ് തൊഴില്‍ തട്ടിപ്പുകള്‍ക്ക് എതിരെ ജാഗ്രത വേണം എന്ന നിര്‍ദ്ദേശം നല്‍യിരിക്കുന്നത്. സമീപകാലത്ത് ഇന്ത്യന്‍ പൗരന്‍മാരെ ലക്ഷ്യമിട്ടുള്ള രണ്ട് തൊഴില്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടതായും ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. യുഎഇ-യിലെ കമ്പനികളുടെ പേരിലാണ് തട്ടിപ്പ്.ഇത്തരത്തിലും ഒരു വ്യാജ ഓഫര്‍ ലെറ്ററിന്റെ പകര്‍പ്പും കോണ്‍സുലേറ്റ് പുറത്തുവിട്ടു. തൊഴില്‍ അന്വേഷകരായ ഇന്ത്യക്കാര്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകരുതെന്നും കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി. തൊഴില്‍ വാഗ്ദാനങ്ങളില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ നിവാരണത്തിനായി കോണ്‍സുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10