നിലമ്പൂരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ?; ധൈര്യമുണ്ടെങ്കില്‍ ആളിനെ തപ്പി അങ്ങാടിയില്‍ നടക്കാതെ എം സ്വരാജിനെ മത്സരിപ്പിക്ക്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ
Jaihind TV News Report
Jaihind TV Web Desk
May 28, 2025
1 min read
•
Updated: June 04, 2026
നിലമ്പൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എംഎല്‍എയുടെ വിമര്‍ശനം. സഖാവ് കുഞ്ഞാലിയുടെ മണ്ണാണെന്ന് ആണയിട്ട് പറയുന്നതിന് പകരം ആ മണ്ണില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
സിപിഎംന് സിറ്റംഗ് സീറ്റില്‍ മത്സരിക്കാന്‍ പോലും ആളിനെ കിട്ടുന്നില്ലെന്നത് തന്നെ ദുരവസ്ഥയാണെന്നും സിറ്റിംഗ് സീറ്റില്‍ ജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവും നിലമ്പൂരുകാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാവണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നിലമ്പൂരില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണല്ലോ. മത്സരിക്കാന്‍ പറ്റിയ അതിസമ്പന്നര്‍ ആര് എന്ന് തിരഞ്ഞു സീറ്റ് കച്ചവടത്തിന് ശ്രമിക്കുന്ന ആ പാര്‍ട്ടി സ്വന്തം പ്രവര്‍ത്തകരെ തന്നെ വെല്ലുവിളിക്കുക അല്ലേ?
'സഖാവ് കുഞ്ഞാലിയുടെ മണ്ണാണ് സഖാവ് കുഞ്ഞാലിയുടെ മണ്ണാണ്' എന്ന് ആണയിട്ട് പറയുന്നന്നതിന് പകരം ആ മണ്ണില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ ധൈര്യമുണ്ടോ?
പിണറായി 3.0 ലോഡിംഗ് എന്ന് തള്ളിമറിക്കുന്നവര്‍ക്ക് സിറ്റിംഗ് സീറ്റില്‍ മത്സരിക്കാനുള്ള ആളിനെ കിട്ടുന്നില്ല എന്ന് പറയുന്നത് തന്നെ എന്തൊരു ദുരവസ്ഥയാണ്.
അതല്ല സിറ്റിംഗ് സീറ്റില്‍ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ CPM സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാവുകയും, എം സ്വരാജ് അത് സന്തോഷത്തോടെ ഏറ്റെടുക്കുകയും ചെയ്യുമല്ലോ.
പാര്‍ട്ടിയിലെ ഒരു വിഭാഗം സ്വരാജ് മത്സരിക്കണമെന്ന് അവശപ്പെട്ടിട്ടും, അത് തന്നെ ഒതുക്കാനാണ് എന്ന് പറഞ്ഞ് മാറി നില്ക്കുന്ന സ്വരാജിന്റെ ആറ്റിറ്റിയൂടിലും, ഒരു ബലിയാടിനെ തപ്പുന്ന പാര്‍ട്ടിയുടെ അന്വേഷണത്തിലും കാണാം ആ പരാജയ ഭീതി.
കഴിഞ്ഞ രണ്ട് തവണയായി 9 വര്‍ഷക്കാലം സിപിഎം ന്റെ സിറ്റിംഗ് സീറ്റില്‍ മത്സരിക്കാന്‍ എം സ്വരാജിന് പോലും ധൈര്യം ഇല്ലെങ്കില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം 20000 കടക്കും...
ധൈര്യമുണ്ടെങ്കില്‍ ആളിനെ തപ്പി അങ്ങാടിയില്‍ നടക്കാതെ എം സ്വരാജിനെ മത്സരിപ്പിക്ക്.....
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10