പിടിതരാതെ ദിവ്യ, ചോദ്യം ചെയ്യാന്‍ തയ്യാറാവാതെ പോലീസ്; ഫോൺ സ്വിച്ച് ഓഫ്, മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തിങ്കളാഴ്ച പരിഗണിക്കും
Jaihind TV News Report
Jaihind TV Web Desk
October 20, 2024
1 min read
•
Updated: June 04, 2026
കണ്ണൂർ: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി ദിവ്യയെ ഇനിയും ചോദ്യം ചെയ്യാതെ പോലീസ്. അതേസമയം പി.പി. ദിവ്യ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ദിവ്യയുടെ മുൻകൂർ ജാമ്യപേക്ഷ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുക.
നവീൻ ബാബുവിന്‍റെ ആത്മഹത്യ സംബന്ധിച്ച് അന്വേഷണം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനെത്തിയ ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ എ. ഗീതയോട് പി.പി ദിവ്യ മൊഴി നൽകാൻ സാവകാശം ചോദിച്ചതായി ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണർ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം പി.പി. ദിവ്യക്കെതിരെയുള്ള പാർട്ടി നടപടിക്ക് അന്വേഷണ റിപ്പോർട്ട് വരും വരെ കാത്തിരിക്കാനാണ് സിപിഎം തീരുമാനം. ദിവ്യക്കെതിരെ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ല കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുകയും വിഷയത്തിൽ കണ്ണൂർ, പത്തനംതിട്ട ജില്ല കമ്മിറ്റികൾ വ്യത്യസ്ത നിലപാട് സ്വീകരിക്കുകയും ചെയ്തതിനു പിന്നാലെയാണ് സംസ്ഥാന നേതൃത്വത്തിന്റെ അടവുനയം.
എ. ഗീത ഐഎഎസ്സിനോട് മൊഴി നൽകാൻ സാവകാശം ചോദിച്ച പി.പി ദിവ്യയെ ചോദ്യം ചെയ്യാന്‍ വീട്ടിലും ബന്ധുവീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്. എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയ്ക്ക് ശേഷം പുറത്തിറങ്ങാതിരുന്ന പി.പി ദിവ്യ വളരെ രഹസ്യമായാണ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. ദിവ്യയെ ചോദ്യം ചെയ്യാനുള്ള പോലീസ് തീരുമാനത്തിന് പിന്നാലെയാണ് ഇരിണാവിലെ വീട്ടിൽ നിന്ന് ദിവ്യ മാറി താമസിക്കുന്നത്. മുൻകൂർ ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനം ആകുന്നത് വരെ മാറി നിൽക്കാനാണ് ദിവ്യയുടെ ശ്രമം. ഇതിന് പോലീസ് ഒത്താശ ചെയ്യുന്നതായും വിമർശനം ഉയരുന്നുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10