Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും നേട്ടകുതിപ്പിൽ HDFC യും ഭാരതി എയർടെലും

ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും നേട്ടകുതിപ്പിൽ HDFC യും ഭാരതി എയർടെലും

മുംബൈ: ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും രാജ്യത്തെ മുൻനിര 10 കമ്പനികളിൽ നാലെണ്ണം കഴിഞ്ഞ ആഴ്ച വിപണി മൂല്യത്തിൽ നേട്ടം രേഖപ്പെടുത്തി. ഈ കമ്പനികളുടെ സംയുക്ത വിപണി മൂല്യത്തിൽ 92,995 കോടി രൂപയുടെ വർധനയാണ് ഉണ്ടായത്.

എച്ച്ഡിഎഫ്‌സി ബാങ്കും ഭാരതി എയർടെലുമാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കമ്പനികൾ. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 35,808 കോടി രൂപ ഉയർന്ന് 12.69 ലക്ഷം കോടി രൂപയായി. ഭാരതി എയർടെലിന്റെ വിപണി മൂല്യം 34,896 കോടി രൂപ വർധിച്ചു.

എൽഐസിയുടെ വിപണി മൂല്യത്തിൽ 16,065 കോടി രൂപയുടെയും, റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യത്തിൽ 6,224 കോടി രൂപയുടെയും വർധന രേഖപ്പെടുത്തി.

അതേസമയം, കഴിഞ്ഞ ആഴ്ച സെൻസെക്സ് 194 പോയിന്റ് നഷ്ടത്തിലാണ് അവസാനിച്ചത്. അമേരിക്ക–ഇറാൻ സംഘർഷം ഉൾപ്പെടെയുള്ള ആഗോള സാഹചര്യങ്ങൾ വിപണിയെ ബാധിച്ചു.

ഹിന്ദുസ്ഥാൻ യൂണിലിവർ, ടിസിഎസ്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ കമ്പനികൾ വിപണി മൂല്യത്തിൽ ഇടിവ് നേരിട്ടു. വിപണി മൂല്യത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് തന്നെയാണ് രാജ്യത്തെ മുൻനിര കമ്പനികളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.



Related articles

See all
Popular News

ഉപഭോക്താക്കളെ ചൂഷണം ചെയ്തു; റാപ്പിഡോയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സി.സി.പി.എ

Popular News

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; പവന് ഒറ്റയടിക്ക് 1,160 രൂപ വർദ്ധിച്ചു

Popular News

ടാറ്റയിൽ പോര് വീണ്ടും രൂക്ഷം; എൻ. ചന്ദ്രശേഖരന്റെ കാലാവധി നീട്ടിയത് നിയമവിരുദ്ധമെന്ന് നോയൽ...

Popular News

ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരൻ തുടരും; കാലാവധി 2032 വരെ നീട്ടി