Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

യുഡിഎഫ് വിപുലീകരിക്കും; ഇടതുമുന്നണിയിലെ കക്ഷികള്‍ അസ്വസ്ഥർ, അവരെ സ്വാഗതം ചെയ്യും

യുഡിഎഫ് വിപുലീകരിക്കും; ഇടതുമുന്നണിയിലെ കക്ഷികള്‍ അസ്വസ്ഥർ, അവരെ സ്വാഗതം ചെയ്യും
  കോഴിക്കോട്: യുഡിഎഫ് വിപുലീകരിക്കാൻ കോഴിക്കോട് ചിന്തൻ ശിബിരത്തിൽ തീരുമാനം. രണ്ട് ദിവസമായി നടന്നു വന്ന ചിന്തൻ ശിബിരത്തിനൊടുവിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി നിർണായകമായ കോഴിക്കോട് പ്രഖ്യാപനം നടത്തി. കോൺഗ്രസിന്‍റെ സംഘടനാ പ്രവർത്തനത്തിലും സമര രീതിയിലും കലാനുസൃതമായ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതാണ് പ്രഖ്യാപനം. എൽഡിഎഫിൽ ഘടക കക്ഷികൾ അസ്വസ്ഥരാണെന്ന് ചിന്തൻ ശിബിരം വിലയിരുത്തി. ഈ കക്ഷികൾക്ക് മുന്നണി വിടേണ്ടി വരും. അവരെ സ്വാഗതം ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കും. സാമൂഹ്യ നീതി പാർട്ടിയുടെ എല്ലാ തലങ്ങളിലും ഉറപ്പ് വരുത്തും. യുവാക്കൾക്കും വനിതകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കും. പ്രവർത്തകർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകും. ജില്ലാ തലങ്ങളിലും രാഷ്ട്രീയ കാര്യ സമിതി രൂപീകരിക്കും. ബൂത്ത് തലത്തിൽ മുഴുവൻ സമയ പ്രവർത്തകരെ കണ്ടെത്തും. സാഹിതി തിയേറ്റേഴ്സ് പുനരാരംഭിക്കാനും തീരുമാനമായി. കാലാനുസൃതമായ സമര രീതികൾ ആവിഷ്കരിക്കും. വരുന്ന തെരഞ്ഞെടുപ്പിൽ 20 പാർലമെന്‍റ് സീറ്റുകളും ലക്ഷ്യമിട്ടുള്ള പ്രവർത്തന പദ്ധതികൾക്കും ചിന്തൻ ശിബിരം രൂപം നൽകി.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in