Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മെയ് 21 കെ.പി.സി.സി സമഭാവനാ ദിനമായി ആചരിക്കും

രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മെയ് 21 കെ.പി.സി.സി സമഭാവനാ ദിനമായി ആചരിക്കും
എ.ഐ.സി.സി അധ്യക്ഷനും മുന്‍പ്രധാനമന്ത്രിയുമായിരുന്ന രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ മെയ് 21ന് രാവിലെ കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ സമഭാവനാ ദിനമായി ആചരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്തെ 19000 വാര്‍ഡുകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി സാമൂഹിക അകലം പാലിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമഭാവനാ പ്രതിജ്ഞയെടുക്കും.ജില്ലാ,ബ്ലോക്ക്,മണ്ഡലം തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്തദാനം ഉള്‍പ്പെടെയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. വിപ്ലവാത്കമായ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതാണ് രാജീവ് ഗാന്ധി അവതരിപ്പിച്ച പഞ്ചായത്ത് രാജ് ബില്‍. കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ത്രിതലപഞ്ചായത്ത് സംവിധാനം മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ അധികാര വികേന്ദ്രീകരണം എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ സുപ്രധാനപങ്ക് വഹിച്ച ക്രാന്തദര്‍ശിയായ ഭരണാധികാരിയിരുന്നു രാജീവ് ഗാന്ധി. ഇന്ത്യന്‍ ഗ്രാമങ്ങളിലും പട്ടണങ്ങളിലും മഹത്തായ പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ശില്‍പ്പിയെന്ന നിലയിലാണ് രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പഞ്ചായത്ത്-മുനിസിപ്പല്‍-കോപ്പറേഷന്‍ വാര്‍ഡ് തലത്തില്‍ ഇത്തരമൊരു ഒരുപരിപാടിക്ക് കോണ്‍ഗ്രസ് രൂപം നല്‍കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in