Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതി: കേരള പ്രതിനിധിയെ ഒഴിവാക്കിയത് കേന്ദ്രത്തിന്റെ വിവേചനം; തീരുമാനം തമിഴ്നാടിന് വേണ്ടിയെന്ന് സംശയിക്കണമെന്നും ഡീന്‍ കുര്യാക്കോസ് എം.പി

മുല്ലപ്പെരിയാര്‍ വിദഗ്ധ സമിതി: കേരള പ്രതിനിധിയെ ഒഴിവാക്കിയത് കേന്ദ്രത്തിന്റെ വിവേചനം; തീരുമാനം തമിഴ്നാടിന് വേണ്ടിയെന്ന് സംശയിക്കണമെന്നും ഡീന്‍ കുര്യാക്കോസ് എം.പി

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയില്‍ നിന്നും കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ തീരുമാനം തികച്ചും അപലപനീയമാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി കേരളത്തോടുള്ള വ്യക്തമായ വിവേചനമാണെന്നും യാതൊരുവിധ ആലോചനയുമില്ലാതെ എടുത്ത ഇത്തരം തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ തങ്ങളുടെ നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് കേരള പ്രതിനിധിയെ സമിതിയില്‍ നിന്ന് ഒഴിവാക്കിയുള്ള ഈ തീരുമാനം വന്നിരിക്കുന്നത്. അതിനാല്‍ തന്നെ ഇത് തമിഴ്നാടിന് വേണ്ടി എടുത്ത തീരുമാനമാണെന്ന് സംശയിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിഷയത്തിലുള്ള ശക്തമായ പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യത്തില്‍ നിന്നും കേരളം പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഡീന്‍ കുര്യാക്കോസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

Related articles

See all
Popular News

നെടുമ്പാശേരി വാഹനാപകടം: പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് എക്സൈസ് കമ്മീഷണർ സസ്പെൻഡ്...

Popular News

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ആദരം; പോലീസിന് 126 പുതിയ വാഹനങ്ങൾ കൈമാറി ആഭ്യന്തര വകുപ്പ്

Popular News

മലപ്പുറത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് മഞ്ഞപ്പിത്ത ബാധ; ഒരാൾ മരിച്ചു, 95 ലധികം പേർ ചികിത്സയി...

Popular News

കേരളത്തിന്റെ ഭാവിക്കായുള്ള സ്വപ്ന പദ്ധതി; 'മിഷൻ സമുദ്ര' ബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി....

Save your stories

Sign in