സർക്കാർ രേഖാമൂലം ഉറപ്പ് നല്‍കണം; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി തേടി ദയാബായിയുടെ സമരം തുടരുന്നു
Jaihind TV News Report
Jaihind TV Web Desk
October 17, 2022
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾക്ക് നീതി തേടിയുള്ള സാമൂഹ്യ പ്രവർത്തക ദയാബായിയുടെ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു. ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചെങ്കിലും രേഖാമൂലം ഉറപ്പ് ലഭിച്ചാൽ മാത്രമേ സമരത്തിൽ നിന്ന് പിന്മാറൂ എന്നാണ് ദയാബായിയുടെ നിലപാട്.
രണ്ടാഴ്ചയായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തി വന്ന ദയാബായിയെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മന്ത്രിമാരായ വീണാ ജോർജും ആർ ബിന്ദുവും ആശുപത്രിയിലെത്തി സമരത്തിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും തത്ക്കാലം സമരം നിർത്തില്ലെന്ന് ദയാബായി അറിയിക്കുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10