Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

KERALA UNIVERSITY| കേരള സര്‍വ്വകലാശാലയില്‍ പ്രതിസന്ധി തുടരുന്നു; സര്‍വകലാശാലയില്‍ കയറരുതെന്ന് രജിസ്ട്രാറിന് വിസിയുടെ നോട്ടീസ്

KERALA UNIVERSITY| കേരള സര്‍വ്വകലാശാലയില്‍ പ്രതിസന്ധി തുടരുന്നു; സര്‍വകലാശാലയില്‍ കയറരുതെന്ന് രജിസ്ട്രാറിന് വിസിയുടെ നോട്ടീസ്
ഗവര്‍ണര്‍ സിന്‍ഡിക്കേറ്റ് പോരില്‍ കേരള സര്‍വ്വകലാശാലയിലെ അസാധാരണ പ്രതിസന്ധി തുടരുന്നു. രജിസ്ട്രാര്‍ ഡോ.കെ എസ് അനില്‍ കുമാറിനോട് പദവിയില്‍ തുടരരുതെന്നും ഓഫീസ് സംവിധാനങ്ങള്‍ ഉപയോഗിക്കരുതെന്നും താല്‍ക്കാലിക വി സി ഡോക്ടര്‍ സിസാ തോമസ് കര്‍ശന നിര്‍ദേശം നല്‍കി. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കി. രജിസ്ട്രാറുടെ ഓഫീസ് ഉപയോഗിച്ചാല്‍ അച്ചടക്ക നടപടി എടുക്കുമെന്ന് നോട്ടീസില്‍ മുന്നറിയിപ്പ നല്‍കി. രജിസ്ട്രാര്‍ക്ക് പകരം വിസി ചുമതല നല്‍കിയിരിക്കുന്ന മിനി കാപ്പന് ഇനിയും രജിസ്ട്രാറുടെ ചുമതല ഏറ്റെടുക്കാനായിട്ടില്ല. ഇവരെ ചുമതല എടുക്കാന്‍ അനുവദിക്കില്ല എന്ന നിലപാടിലാണ് ഇടത് സംഘടനകള്‍. അനില്‍കുമാറിനോട് തുടരാനുള്ള നിര്‍ദ്ദേശമാണ് സിന്‍ഡിക്കേറ്റ് നല്‍കിയിട്ടുള്ളത്. ഇതിനിടയില്‍ അവധിയിലായിരുന്ന വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍ ഇന്ന് തിരികെയെത്തും. കഴിഞ്ഞദിവസം അസാധാരണമായ പ്രതിഷേധവും സംഘര്‍ഷവുമാണ് സര്‍വ്വകലാശാലയില്‍ അരങ്ങേറിയത്.

Related articles

See all
Popular News

ബേക്കറികള്‍ വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പന; ലൈസന്‍സ് റദ്ദാക്കും, നിയമോപദേശം തേടാന്‍ മന്...

Popular News

10 ലക്ഷം തന്നില്ലെങ്കിൽ കൊടികുത്തും; കോർപ്പറേഷൻ ഭരണത്തിന്റെ തണലിൽ സി.പി.എം കൗൺസിലര്‍ അജിയു...

Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Save your stories

Sign in