സ്വപ്ന സുരേഷിനെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം; നടപടി സ്വര്‍ണ്ണക്കടത്തിലെ വെളിപ്പെടുത്തലിന് പിന്നാലെ
Jaihind TV News Report
Jaihind TV Web Desk
February 10, 2022
1 min read
•
Updated: June 10, 2026
സ്വര്‍ണ്ണക്കടത്തിലെ വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം. എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം. സ്വപ്ന സുരേഷും ബിനോയ് ജേക്കബുമടക്കം പത്ത് പ്രതികൾക്കതിരെയാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുറ്റപത്രമെന്നാണ് ശ്രദ്ധേയം. 2016 ൽ അന്വേഷണം തുടങ്ങിയ കേസിൽ ഇപ്പോഴാണ് കുറ്റപത്രം നൽകുന്നത്. എച്ച്ആർ മാനേജറായിരുന്ന സ്വപ്ന സുരേഷാണ് വ്യാജ പരാതിയുണ്ടാക്കിയതെന്ന് ക്രൈം ബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു.
കേസിൽ എയർ ഇന്ത്യ സാറ്റ്സ് വൈസ് ചെയർമാൻ ബിനോയ് ജേക്കബാണ് ഒന്നാം പ്രതി. എയർ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെയും ക്രൈം ബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. പോലീസ് ആദ്യം എഴുതിത്തള്ളിയ കേസിലാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ കുറ്റപത്രം നൽകിയത്. ഉദ്യോഗസ്ഥനെതിരെ വ്യാജപരാതിയുണ്ടാക്കാൻ അന്വേഷണ സമിതി കൂട്ടുനിന്നുവെന്ന് കണ്ടെത്തൽ.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10