Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

അക്രമം തുടർന്ന് സി.പി.എം ; കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ വീട് അടിച്ചുതകർത്തു

അക്രമം തുടർന്ന് സി.പി.എം ; കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ വീട് അടിച്ചുതകർത്തു
  കണ്ണൂരിൽ വീണ്ടും സി.പി.എം അക്രമം. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് രാജീവൻ കപ്പച്ചേരിയുടെ പട്ടുവത്തെ വീടിനുനേരെ അക്രമം. വീടിന് തീയിട്ടു. വീട്ടുപകരണങ്ങൾ നശിപ്പിച്ചു. സംഭവത്തിന് പിന്നിൽ സി.പി.എമ്മെന്ന് കോൺഗ്രസ്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പട്ടുവം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച രാജീവൻ കപ്പച്ചേരിയുടെ പട്ടുവത്തെ വീടിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ സി.പി.എം ക്രിമിനലുകൾ അക്രമം അഴിച്ചുവിട്ടത്. സോഫാ സെറ്റുകൾക്ക് തീയിടുകയും ജനൽ ചില്ലകൾ തകർക്കുകയും ചെയ്തു. വീടിന്‍റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ രാജീവനും കുടുംബവും മറ്റൊരിടത്ത് മാറി താമസിക്കുകയാണ്. ഇതിനിടയിലായിരുന്നു അക്രമം. വീട്ടുപകരണങ്ങൾ പൂർണമായും അടിച്ച് തകർത്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞും ജില്ലയിൽ സി.പി.എം അക്രമം തുടരുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി രമാനന്ദ് തുടങ്ങിയവരും സംഭവസ്ഥലം സന്ദർശിച്ചു.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in