Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ബ്രൂവറി വിവാദത്തിൽ സിപിഎം മന്ത്രിമാർ തമ്മിൽ തർക്കം രൂക്ഷമാകുന്നു

ബ്രൂവറി വിവാദത്തിൽ സിപിഎം മന്ത്രിമാർ തമ്മിൽ തർക്കം രൂക്ഷമാകുന്നു
ബ്രൂവറി വിവാദത്തിൽ സിപിഎം മന്ത്രിമാർ തമ്മിൽ തർക്കം രൂക്ഷമാകുന്നു. ബ്രൂവറി തുടങ്ങാന്‍ പവര്‍ ഇന്‍ഫ്രാടെക്കിന് കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി നല്‍കിയിട്ടില്ലെന്ന് വ്യവസായി മന്ത്രി ഇ.പി ജയരാജൻ. എന്നാൽ പത്തേക്കര്‍ ഭൂമി അനുവദിച്ചുവെന്നാണ് എക്‌സൈസ് വകുപ്പിന്‍റെ ഉത്തരവിലുള്ളത്‌. ബ്രൂവറി തുടങ്ങാന്‍ പവര്‍ ഇന്‍ഫ്രാടെക്കിന് കിന്‍ഫ്ര പാര്‍ക്കില്‍ ഭൂമി നല്‍കിയിട്ടില്ലെന്ന് വ്യവസായി മന്ത്രി ഇ.പി ജയരാജൻ വ്യക്തമാക്കിയതോടെ സംസ്ഥാന സര്‍ക്കാരിന്‍റെ ബ്രൂവറി വിഷയത്തിലെ മറ്റൊരു വാദം കൂടെ ഇതോടുകൂടെ പൊളിയുകയാണ്. ബ്രൂവറിക്കായി പലയിടത്തും ഭൂമി നല്‍കിയെന്ന നാല് ഉത്തരവുകളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. പവര്‍ ഇന്‍ഫ്രാടെക് എന്ന കമ്പിനിക്ക് എറണാകുളത്ത് കിന്‍ഫ്രാ പാര്‍ക്കില്‍ 10 ഏക്കര്‍ നല്‍കിയെന്നായിരുന്നു ഉത്തരവില്‍ പറഞ്ഞത്. എന്നാല്‍ കിന്‍ഫ്രാ പാര്‍ക്കില് ഇങ്ങനെയൊരു 10 ഏക്കര്‍ അനുവദിച്ചിട്ടില്ല. ഈ ഭൂമിയുടെ അടിസ്ഥാനത്തിലാണ് ബ്രൂവറിക്ക് അനുമതി നല്‍കിയിരുന്നതെന്നാണ് എക്‌സൈസ് വകുപ്പിന്‍റെ ഉത്തരവിലുള്ളത്‌. അനുവദിക്കാത്ത ഭൂമിയുടെ പേരിലാണ് വിവാദമെന്ന് പറഞ്ഞ് വിഷയത്തിൽ നിന്ന് പിന്മാറുകയാണ് വ്യവസായ മന്ത്രി. ഇതോടെ സര്‍ക്കാര്‍ ഉത്തരവ് തെറ്റാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇല്ലാത്ത ഭൂമിയുടെ പേരില്‍ എങ്ങനെ ബ്രൂവറി അനുവദിക്കാന്‍ എക്സൈസ് വകുപ്പ് ഉത്തരവിറക്കി എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്‌. https://youtu.be/CSND_H-ZERI

Related articles

See all
Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Popular News

കള്ളാടി തുരങ്കപാത ദുരന്തം: ദുരിതബാധിത കുടുംബങ്ങൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിച്ച് സർക്കാർ

Save your stories

Sign in