സിപിഎം വര്‍ഗീയത ആളിക്കത്തിക്കുന്നു; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
November 20, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: സിപിഎം വര്‍ഗീയ കോമരങ്ങളെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല.വര്‍ഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പില്‍ ജയിക്കാം എന്നത് കരുതേണ്ടെന്നും ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
രണ്ട് പത്രങ്ങളില്‍ പരസ്യം കൊടുത്തുകൊണ്ട് വര്‍ഗീയ പ്രീണനമാണ് നടത്തിയത്. സിപിഎം ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്. സിപിഎം ബിജെപിയെ സഹായിക്കുകയാണ്. സിപിഎം ബിജെപി അന്തര്‍ധാര കേരളത്തില്‍ പ്രകടമാണ്. ഇവരുടെ വര്‍ഗീയ കളി ജനങ്ങള്‍ തിരിച്ചറിയും. ഇതുകൊണ്ട് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കഴിയില്ല. പാലക്കാട് തങ്ങളെ പോലെയുള്ള ഒരു വ്യക്തിയെ ഈകഴ്ത്തി കാണിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയതയായിരുന്നു. ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയാണ് കാണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. മുഹമ്മദ് റിയാസ് പാണക്കാട് തങ്ങള്‍മാരെ പഠിപ്പിക്കേണ്ട. കേരളത്തില്‍ മതസൗഹാര്‍ദ്ദം സൂക്ഷിക്കാന്‍ പ്രയത്‌നിക്കുന്ന നേതൃത്വം ആണ് പാണക്കാട് കുടുംബം. ഇവരെ ഇകഴ്ത്തി കാണിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10