Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

YOUTH CONGRESS PROTEST| 'സിപിഎം കോഴിഫാം'; ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

YOUTH CONGRESS PROTEST|  'സിപിഎം കോഴിഫാം'; ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
ബിജെപി -സിപിഎം ദുഷ്പ്രചരണത്തിനെതിരെ തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം. 'സിപിഎം കോഴിഫാം' എന്ന പോസ്റ്റര്‍ ഉയര്‍ത്തി കാട്ടിയാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസിലേക്കാണ് ഇത്തരത്തില്‍ മാര്‍ച്ച് അരങ്ങേറിയത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. പിന്നീട് ജലപീരങ്കി പ്രയോഗിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി ബോര്‍ഡ് സ്ഥാപിച്ചു.പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ സി.പി.എം കോഴിഫാം എന്ന് എഴുതിയ ബോര്‍ഡ് ആണ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്. എം.മുകേഷ്, പി.ശശി, കടകംപള്ളി സുരേന്ദ്രന്‍, കെ.ബി ഗണേഷ്‌കുമാര്‍, തോമസ് ഐസക്ക് 'ഏകെ ശശീന്ദ്രന്‍ എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ബോര്‍ഡാണ് സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം രാഹുല്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചിരുന്നു. ഇതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി ബോര്‍ഡ് സ്ഥാപിച്ചത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in