Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കീഴാറ്റൂരിലെ ജനങ്ങളെ വഞ്ചിക്കുന്നതിൽ CPM -BJP സർക്കാരുകൾ ഒരുപോലെ

കീഴാറ്റൂരിലെ ജനങ്ങളെ വഞ്ചിക്കുന്നതിൽ CPM -BJP സർക്കാരുകൾ ഒരുപോലെ
കീഴാറ്റൂരിലെ ജനങ്ങളെ ക്രൂരമായി വഞ്ചിക്കുന്നതിൽ സിപിഎം -ബിജെപി സർക്കാരുകൾ ഒരുപോലെത്തന്നെയാണെന്ന് ആവർത്തിച്ച് തെളിയിച്ചിരിക്കുകയാണെന്ന് വി.എം.സുധീരൻ.  ന്യായമായ ആവശ്യത്തെ മുൻനിർത്തി സമരരംഗത്ത് വന്ന കീഴാറ്റൂരിലെ വയൽ കിളികൾ വീണ്ടും ചതിക്കപ്പെട്ടു. ആദ്യമേ അവരെ വഞ്ചിച്ചത് സംസ്ഥാന സർക്കാരാണെങ്കിൽ ഇപ്പോൾ അവരെ വഞ്ചിച്ചത് കേന്ദ്രസർക്കാരാണ്. നിയമപ്രകാരം നടത്തേണ്ട പാരിസ്ഥിതിക പരിശോധനയോ സാമൂഹ്യ ആഘാതപഠനമോ കൃത്യമായി നടത്താതെ ബദൽ സാധ്യതകളെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിലയിൽ പരിശോധിക്കാതെ മുന്നോട്ടുപോകുന്ന കേന്ദ്ര-സംസ്ഥാന ഭരണാധികാരികളുടെ തെറ്റായ നിലപാടാണ് വ്യാപകമായ ജനരോഷത്തിന് ഇടയാക്കിയത്. എല്ലാം തങ്ങൾ നിശ്ചയിക്കും അതെല്ലാം ഏത് വിധത്തിലും നടത്തിയെടുക്കും എന്ന ഏകാധിപത്യ സമീപനമാണ് ബിജെപി- സിപിഎം ഭരണകൂടങ്ങൾ വച്ചുപുലർത്തുന്നത്. പ്രളയാനന്തര കേരളത്തെ പുനർ നിർമ്മിക്കുന്നതിന് പരിസ്ഥിതി സൗഹൃദ സമീപനമാണ് വേണ്ടതെന്ന ശക്തമായ ജനാഭിപ്രായത്തെ പാടേ തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പോക്ക്. ഇത് തികച്ചും ആശങ്കാജനകമാണ്, പ്രതിഷേധാർഹമാണ്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in