വയനാട് ദുരന്തത്തിന്‍റെ തീരാവേദനയില്‍ നാട്; കാപ്പാ കേസ് പ്രതിയുടെ ജന്മദിനം നടുറോഡില്‍ കേക്ക് മുറിച്ച് ആഘോഷിച്ച് സിപിഎം
Jaihind TV News Report
Jaihind TV Web Desk
August 06, 2024
1 min read
•
Updated: June 05, 2026
പത്തനംതിട്ട: വയനാട് ദുരന്തത്തിൽ കേരളം വിറങ്ങലിച്ച് നിൽക്കവേ കാപ്പാ കേസ് പ്രതിയുടെ ജന്മദിനാഘോഷം റോഡിൽ വെച്ച് ആഘോഷമാക്കി സിപിഎം. കഴിഞ്ഞ ദിവസം പത്തനംതിട്ട സിപിഎമ്മിൽ അംഗത്വം നേടിയ ശരൺ ചന്ദ്രന്‍റെ ജന്മദിനമാണ് സിനിമാ സ്റ്റെെലിൽ സിപിഎം നേതൃത്വത്തിൽ സംഘടിപ്പിച്ചത്. ശനിയാഴ്ച രാത്രി മലയാലപ്പുഴയിലായിരുന്നു സംഭവം.
പത്തനംതിട്ടയിൽ ഈ പാർട്ടി ഒരു വിസ്മയമാവുകയാണ്. കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് മാലയിട്ട് മന്ത്രിയുടെ നേതൃത്വ ത്തിൽ സ്വീകരി ച്ചതിന്‍റെ ക്ഷീണം മാറുന്നതിന് മുമ്പാണ് കാപ്പാകേസ് പ്രതി ശരണിന്‍റെ ജന്മദിനത്തിൽ കാപ്പാ എന്നെഴുതിയ കേക്ക് നടുറോഡിൽ വെച്ച് മുറിച്ച് പ്രവർത്തകരെ എല്ലാം വിളിച്ചുകൂട്ടി പാർട്ടി നേതൃത്വത്തിൽ ആഘോഷമാക്കിയത്.
വയനാട് ദുരന്തത്തിൽ കെെമെയ് മറന്ന് ഡിവെെഎഫ്ഐ ഉൾപ്പെടെയുള്ള യുവജന സംഘടനാ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിൽ പങ്കു ചേരുമ്പോഴാണ് പത്തനംതിട്ടയിൽ കാപ്പാ പ്രതിയുടെ ജന്മദിനാഘോഷത്തിൽ സിപിഎം പ്രവർത്തകർ ആനന്ദിക്കുന്നത്. ഇത്തരമൊരു പ്രവൃത്തിയിൽ സിപിഎമ്മിന് ഉള്ളിൽ തന്നെ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
സിപിഎമ്മിന്‍റെ കാപ്പാ കേക്ക് മുറിക്കൽ നവമാധ്യമങ്ങളിലും വൈറലാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10