Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

യുഎഇയില്‍ വൈദികന്‍ കൊവിഡ് മൂലം മരിച്ചു: മരിച്ചത് ഷാര്‍ജ പള്ളിയിലെ വൈദികന്‍; ഇന്ന് മാത്രം അഞ്ചു മലയാളികള്‍ മരിച്ചു

യുഎഇയില്‍ വൈദികന്‍ കൊവിഡ് മൂലം മരിച്ചു: മരിച്ചത് ഷാര്‍ജ പള്ളിയിലെ വൈദികന്‍; ഇന്ന് മാത്രം അഞ്ചു മലയാളികള്‍ മരിച്ചു
  ദുബായ് : കത്തോലിക്ക ദേവാലയമായ ഷാര്‍ജ സെന്റ് മൈക്കിള്‍സ് പള്ളിയിലെ വൈദീകനും അറബിക് സമൂഹത്തിന്റെ മതകാര്യ ഡയറക്ടറുമായ ഫാ. യൂസഫ് സാമി യൂസഫ് (63) അന്തരിച്ചു. കൊവിഡ് മൂലം നാലാഴ്ചയായി ആശൂപത്രിയില്‍ ചികിത്സയിലായിരുന്നു. ഷാര്‍ജ സെന്റ് മൈക്കിള്‍സ് പള്ളിക്ക് കീഴിലെ മലയാളി സമൂഹം ഉള്‍പ്പടെയുള്ള വിവിധ വിഭാഗങ്ങളുമായും സംഘടനകളുമായും മികച്ച ബന്ധം നിലനിര്‍ത്തിയിരുന്നു. ലബനന്‍ സ്വദേശിയായ ഫാ യൂസഫ് കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിലെ അംഗമാണ്. സംസ്‌കാരം ചടങ്ങുകള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയില്‍ ഇത് ആദ്യമായാണ് ഒരു വൈദീകന്‍ കൊവിഡ് മൂലം മരിക്കുന്നത്. നേരത്തെ, മലയാളി വൈദീകര്‍ ഉള്‍പ്പടെയുള്ളവര്‍ രാജ്യത്ത് കൊവിഡ് പോസ്റ്റീവിന് ചികിത്സയിലായിരുന്നു. നിര്യാണത്തില്‍ വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യ ബിഷപ്പ് പോള്‍ ഹിന്റര്‍ അനുശോചനം രേഖപ്പെടുത്തി. ഫാ. യൂസഫിനായി പ്രത്യേക പ്രാര്‍ഥനയും നടന്നു. ഇതിനിടെ, യുഎഇയില്‍ കൊവിഡ് ബാധിച്ച് ഞായറാഴ്ച അഞ്ചു മലയാളികള്‍ മരിച്ചിരുന്നു.  ദുബായ് , അബൂദാബി, അജ്മാന്‍ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. തൃശൂര്‍ പാര്‍ളിക്കാട് കുന്നുശ്ശേരി ചനോഷ് (33), ആലപ്പുഴ കറ്റാനം ഭരണക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍. കൃഷ്ണപിള്ള (61), കണ്ണൂര്‍ വെള്ളുവക്കണ്ടി നെല്ലിക്കപ്പാലം അബ്ദുല്‍ സമദ് (58),  കാഞ്ഞങ്ങാട് മടിക്കൈ അമ്പലത്തുകര ചുണ്ടയില്‍ കുഞ്ഞാമദ് (56), കാസര്‍കോട് തലപ്പാടി സ്വദേശി അബ്ബാസ് (45) എന്നിവരാണ് മരിച്ചത്.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in