Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

റാപിഡ് പരിശോധന മതിയാകില്ല : അബുദാബി, ഷാര്‍ജ എയര്‍പോര്‍ട്ടുകള്‍ വഴി ഇന്ത്യയിലേയ്ക്ക് പോകുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ; ഉത്തരവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്സ്

റാപിഡ് പരിശോധന മതിയാകില്ല : അബുദാബി,  ഷാര്‍ജ എയര്‍പോര്‍ട്ടുകള്‍ വഴി ഇന്ത്യയിലേയ്ക്ക്  പോകുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്  നിര്‍ബന്ധം ; ഉത്തരവിട്ട് എയര്‍ഇന്ത്യ എക്‌സ്പ്രസ്സ്
  ദുബായ് : യുഎഇയില്‍ നിന്ന് അബുദാബി, ഷാര്‍ജ വിമാനത്താവളങ്ങള്‍ വഴി ഇന്ത്യയിലേയ്ക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ പോകുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ മാസം 21 മുതല്‍ പുതിയ നിമയം പ്രാബല്യത്തില്‍ വരും. അബുദാബി വിമാനത്താവളത്തിലൂടെ പോകുന്നവര്‍ 96 മണിക്കൂറിനുള്ളിലെ റിപോര്‍ട്ടും, ഷാര്‍ജ വഴി പോകുന്നവര്‍ 48 മണിക്കൂറിനുള്ളിലെ റിപോര്‍ട്ടുമാണു ഹാജരാക്കേണ്ടത്. യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണിത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനക്കമ്പനി ഇക്കാര്യം ട്വീറ്റ് ചെയ്തു. നേരത്തെ വിമാനത്താവളത്തില്‍ നടത്തുന്ന റാപിഡ് പരിശോധന നെഗറ്റീവായാല്‍ യാത്ര ചെയ്യാന്‍ അനുവദിച്ചിരുന്നു. അതേസമയം, ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ 96 മണിക്കൂറിനുള്ളിലെ കോവിഡ്-19 നെഗറ്റീവ് സര്‍ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ, യുഎഇ വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന നടത്തുകയും 48 മണിക്കൂറിനുള്ളില്‍ ഫലം നല്‍കുകയും ചെയ്യും.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Pravasi

ഷാര്‍ജയില്‍ പ്രവാസിയായിരുന്ന പി എം ആര്‍ ഷിറോസ് കണ്ണൂരില്‍ അന്തരിച്ചു ; ഖബറടക്കം നടത്തി ;...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Popular News

ഇന്ത്യയുടെ എണ്‍പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം

Save your stories

Sign in