Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കോവിഡ്-19 : കർശന ജാഗ്രത ; റോഡില്‍ തുപ്പിയാല്‍ പിഴയും തടവും

കോവിഡ്-19 : കർശന ജാഗ്രത ; റോഡില്‍ തുപ്പിയാല്‍ പിഴയും തടവും
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനമൊട്ടാകെ കർശന ജാ​ഗ്രത. സംസ്ഥാനത്ത് 12 പേർക്ക് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ജാഗ്രതാ നടപടികളുടെ ഭാഗമായി കോഴിക്കോട് നഗരപരിധിയില്‍ പൊതുസ്ഥലത്ത് തുപ്പിയാല്‍ ഒരു വര്‍ഷം വരെ തടവും 5,000 രൂപ പിഴയും ലഭിക്കുന്ന കുറ്റം ചുമത്തും. പൊതുസ്ഥലത്ത് തുപ്പുന്നവരെ കണ്ടെത്തി പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണർ ത്തരവിട്ടത്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈകൊള്ളുമെന്ന് അധികൃതര്‍ അറിയിച്ചു. കൊച്ചി നഗരപരിധിയിലും റോഡുകളും പൊതുസ്ഥലങ്ങളും വൃത്തികേടാക്കിയാൽ നടപടിയുണ്ടാകും. പാലക്കാട് ജില്ലയിലും പൊതുസ്ഥലങ്ങളിൽ തുപ്പുകയോ വൃത്തിഹീനമാക്കുകയോ ചെയ്‌താൽ നടപടി ഉണ്ടാകും. കോഴിക്കോട്, കൊച്ചി, പാലക്കാട് അടക്കമുള്ള ജില്ലകളില്‍ പൊലീസ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in