Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സി.പി.എം കുടുംബസംഗമത്തിനായി സ്കൂളിന് അവധി നല്‍കി; സംഭവം മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍

സി.പി.എം കുടുംബസംഗമത്തിനായി സ്കൂളിന് അവധി നല്‍കി; സംഭവം മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയോജക മണ്ഡലത്തിൽ സി.പി.എം കുടുംബ സംഗമത്തിനായി വിദ്യാലയത്തിന് അവധി നൽകിയത് വിവാദമാകുന്നു. ധർമ്മടം നിയോജക മണ്ഡലത്തിലെ എരുവട്ടി കോഴൂർ യു.പി സ്കൂളിനാണ് സി.പി.എം കുടുംബ സംഗമം നടത്തുന്നതിനായി അവധി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങളുടെ ഭാഗമായി ധർമ്മടം നിയോജക മണ്ഡലത്തിലെ സി.പി.എം എരുവട്ടി വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ്  കോഴൂർ യു.പി സ്കൂളിൽ കുടുംബ സംഗമം സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് ശേഷമാണ് ഈ വിദ്യാലയത്തിൽ കുടുംബ സംഗമം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബ സംഗമത്തിൽ നേരിട്ട് പങ്കെടുക്കുകയും ചെയ്തു. കുടുംബ സംഗമത്തിനായി രാവിലെ തന്നെ വിദ്യാലയം പാർട്ടി കൊടിയും തോരണവും കൊണ്ട് അലങ്കരിച്ചിരുന്നു.  ഉച്ചയ്ക്ക് ശേഷം കുടുംബ സംഗമത്തിനായി വിദ്യാർഥികൾക്ക് അവധിയും നൽകി. പാർട്ടി ഗ്രാമമായ കാപ്പുമലിൽ സി.പി.എം പ്രവർത്തകരുടെ സമർദത്തിന് വഴങ്ങി പ്രധാന അധ്യാപികയുടെ ചുമതലയുള്ള അധ്യാപിക സ്കൂളിന് അവധി നൽകുകയായിരുന്നു. https://www.youtube.com/watch?v=jZlDxBt4MZk പ്രളയത്തെയും, ഹർത്താലുകളെയും തുടർന്ന് നിരവധി പ്രവൃത്തി ദിനങ്ങൾ നഷ്ടമായ സാഹചര്യത്തിൽ പ്രവൃത്തി ദിനം പരമാവധി വർധിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് സി.പി.എം കുടുംബസംഗമത്തിന് വേണ്ടി സ്കൂളിന് അവധി നൽകിയത്. ഇതിനെതിരെ ചില വിദ്യാർഥികളുടെ രക്ഷിതാക്കൾ എ.ഇ.ഒയോട് ഫോണിൽ പരാതി അറിയിച്ചു. എന്നാൽ എ.ഇ.ഒ വ്യക്തമായ മറുപടി നൽകാൻ തയാറായില്ല. വിദ്യാലയം പാർട്ടി പരിപാടിക്ക് വിട്ടുകൊടുത്ത് സ്കൂളിന് അവധി നൽകിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in