Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പട്ടികജാതി വിഭാഗം താമസിക്കുന്ന കോളനിയും ക്ഷേത്രവും ഏറ്റെടുക്കുന്നതിനെതിരെ പരാതി

പട്ടികജാതി വിഭാഗം താമസിക്കുന്ന കോളനിയും ക്ഷേത്രവും ഏറ്റെടുക്കുന്നതിനെതിരെ പരാതി
കണ്ണൂർ പാപ്പിനിശ്ശേരി തുരുത്തിയിൽ ദേശീയപാത വികസനത്തിനായി പട്ടികജാതി വിഭാഗം താമസിക്കുന്ന കോളനിയും ക്ഷേത്രവും ഏറ്റെടുക്കുന്നതിനെതിരെ സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷനിൽ പരാതി. കണ്ണുരിൽ നടന്ന സിറ്റിംഗിലാണ് പരാതിയുമായി തുരുത്തി കോളനി നിവാസികൾ എത്തിയത്. ഇവർക്കൊപ്പം കെ.സുധാകരൻ എംപിയും കമ്മീഷന് മുൻപാകെ ഹാജരായി. ദേശീയപാത വികസനത്തിനായി പാപ്പിനിശ്ശേരി തുരുത്തിയിലെ പട്ടികജാതി വിഭാഗങ്ങളുടെ വീടും ക്ഷേത്രവും ഏറ്റെടുക്കുന്നതിനെതിരെ ആക്ഷൻ കമ്മിറ്റി കൺവീനർ കെ. നിഷിൽകുമാറാണ് സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷനിൽ പരാതി നൽകിയത്. ജില്ലാ കലക്ടർ, പ്രൊജക്ട് ഡയറക്ടർ എന്നിവരാണ് എതിർകക്ഷികൾ. കണ്ണുർ കളക്ട്രേറ്റിൽ നടന്ന ആദാലത്തിൽ കമ്മീഷൻ പരാതി പരിശോധിച്ചു. സമരസമിതി പ്രവർത്തകർക്കൊപ്പം കെ.സുധാകരൻ എംപിയും കമ്മീഷന് മുൻപാകെ ഹാജരായി. ബൈപ്പാസ് നിർമ്മാണത്തിനായി തുരുത്തി കോളനിയും, ക്ഷേത്രവും ഏറ്റെടുക്കുന്നത് പൗരാവകാശ ലംഘനമാണെന്ന് കെ.സുധാകരൻ എംപി പറഞ്ഞു. തുരുത്തി കോളനി നിവാസികളുടെ പരാതി പരിശോധിക്കുമെന്ന് സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ വ്യക്തമാക്കി. തിരുത്തി കോളനിയും, പരിസരവും കമ്മീഷൻ സന്ദർശിച്ചു. https://www.youtube.com/watch?v=WDfJEWE_ZGw

Related articles

See all
Latest News

അപകടാവസ്ഥയിലുള്ള മാഹി പാലം പുതുക്കി പണിയണം ; താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ പരിഹാരമല്ലെന്...

Latest News

സതീശന്‍ പാച്ചേനിയെ കയ്യേറ്റം ചെയ്ത് സി.പി.എം പ്രവർത്തകര്‍ ; ആക്രമണം ബോംബ് സ്ഫോടനം നടന്ന പ്...

Latest News

കണ്ണൂരില്‍ വീണ്ടും ബോംബ് നിർമാണത്തിനിടെ സ്ഫോടനം ; സി.പി.എം പ്രവർത്തകന് ഗുരുതര പരിക്ക്

Latest News

'ബോംബ് നിർമാണ പരിശീലന കേന്ദ്രത്തിന്‍റെ പ്രിന്‍സിപ്പല്‍ സ്ഥലം എം.എല്‍.എ' ; പൊന്ന്യം സ്ഫോടനത...

Save your stories

Sign in